അവകാശങ്ങളെയും കടമകളെയും കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിച്ച് ദുബായ് പൊലീസ്

പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ, ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, അൽഖിസൈസ് പൊലീസ് സ്‌റ്റേഷൻ, 'താങ്ക്സ് ഫോർ യുവർ ഗിവിംഗ്' വോളണ്ടിയർ ടീം എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്
Dubai Police educates workers about their rights and duties
അവകാശങ്ങളെയും കടമകളെയും കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിച്ച് ദുബായ് പൊലീസ്
Updated on

ദുബായ്: തൊഴിലാളികളെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരിക്കാനായി ദുബായ് പൊലീസ് 'കെയർ ആൻഡ് അറ്റൻഷൻ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ, ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, അൽഖിസൈസ് പൊലീസ് സ്‌റ്റേഷൻ, 'താങ്ക്സ് ഫോർ യുവർ ഗിവിംഗ്' വോളണ്ടിയർ ടീം എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

പ്രഭാഷണങ്ങൾ, വിദ്യാഭ്യാസ മത്സരങ്ങൾ, വിജ്ഞാനപ്രദമായ സെഷനുകൾ എന്നിവയിലൂടെ തൊഴിലാളികളെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യമെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ ബൗഹാജിർ  പറഞ്ഞു.

Trending

No stories found.

Latest News

No stories found.