ദുബായ്: അപകടത്തിൽ മരിച്ചയാളെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഉണ്ടായ അപകടത്തിലാണ് ഇയാൾ മരിച്ചത്.മൃതദേഹം പരിശോധനക്കായി ഫോറൻസിക് ആൻഡ് ക്രിമിനോളജി വിഭാഗത്തിന് കൈമാറി.
ഇയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല.അൽ ഖിസൈസ് പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ 901 നമ്പറിൽ വിളിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.ദുബായ്‌ക്ക് പുറത്തുനിന്ന് വിളിക്കുന്നവർ 04 എന്ന മേഖല കോഡ് ചേർക്കണമെന്നും പോലീസ് അറിയിച്ചു.