ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെയും അൽ അമർദി സ്ട്രീറ്റിലെയും വേഗ പരിധി ഉയർത്തിയതായി ദുബായ് ആർടിഎ

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെ ദുബായ് - അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 100 കിലോ മീറ്ററായി ഉയർത്തി.
Dubai RTA Raises Speed ​​Limit on Sheikh Zayed Bin Hamdan Street and Al Amardi Street
ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെയും അൽ അമർദി സ്ട്രീറ്റിലെയും വേഗ പരിധി ഉയർത്തിയതായി ദുബായ് ആർടിഎ
Updated on

ദുബായ്: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെയും അൽ അമർദി സ്ട്രീറ്റിലെയും ചില ഭാഗങ്ങളിൽ വേഗ പരിധി ഉയർത്തിയതായി ദുബായ് ആർ ടി എ അറിയിച്ചു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെ ദുബായ് - അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 100 കിലോ മീറ്ററായി ഉയർത്തി.അക്കാദമിക് സിറ്റി മുതൽ അൽ ഖവാനീജ് സ്ട്രീറ്റ് വരെയുള്ള ഭാഗത്തെ പുതിയ വേഗ പരിധി 90 കിലോ മീറ്ററായിരിക്കും. അൽ അമർദി സ്ട്രീറ്റിലെ അൽ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനും ഇടയിൽ ഉയർന്ന വേഗ പരിധി ഏകീകരിച്ച് 90 കിലോ മീറ്ററാക്കിയിട്ടുണ്ട്. പുതുക്കിയ വേഗ പരിധി ഈ മാസം 30 ന് നിലവിൽ വരും.

ദുബായ് പൊലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സുമായി ചേർന്നാണ് തീരുമാനമെടുത്തതെന്ന് ആർ ടി എ അധികൃതർ അറിയിച്ചു. പുതിയ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ ഉടൻ സ്ഥാപിക്കും.

ഈ രണ്ട് റോഡുകളും അടുത്തിടെ ആർ ടി എ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തിരുന്നു. ദുബായ് - അൽ ഐൻ റോഡിൽ ഓവർ പാസ് നിർമ്മാണം പൂർത്തിയാക്കിയ ശേഷമാണ് വേഗപരിധിയിൽ മാറ്റം വരുത്തിയത്. 2030 ഓടെ മുഴുവൻ ഓവർ പാസുകളുടെയും നിർമ്മാണം പൂർത്തിയാവുന്നതോടെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡിൽ പൂർണമായും 100 കിലോ മീറ്ററായി വേഗപരിധി ഏകീകരിക്കാൻ സാധിക്കുമെന്നാണ് ആർ ടി എ യുടെ പ്രതീക്ഷ. അൽ അമർദി റോഡിൽ ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാൻ സർവീസ് റോഡ് നിർമിക്കുകയും

അൽ ഖവാനീജ് സ്ട്രീറ്റിലെ റൗണ്ട് എബൌട്ട് സിഗ്നൽ നിയന്ത്രിത ഇന്‍റർ സെക്ഷനാക്കി മാറ്റുകയും ചെയ്ത ശേഷമാണ് വേഗ പരിധിയിൽ മാറ്റം വരുത്തിയത്.

Trending

No stories found.

Latest News

No stories found.