ദുബായിലെ 23 പ്രധാന തെരുവുകളിലും കവലകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി

ദുബായിലെ നിരവധി പ്രധാന നിരത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്
ദുബായിലെ 23 പ്രധാന തെരുവുകളിലും കവലകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി
ദുബായിലെ 23 പ്രധാന തെരുവുകളിലും കവലകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി
Updated on

ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യുടെ നേതൃത്വത്തിൽ ഈ വർഷം മൂന്നാം പാദത്തിൽ ദുബായിലെ 14 പ്രധാന റോഡുകളിലും 9 പ്രധാന കവലകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.

പ്രവർത്തനക്ഷമത, സുസ്ഥിരത, എന്നിവ വർധിപ്പിക്കുന്നതിനുള്ള ആർടിഎയുടെ നയത്തിന്‍റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. ദുബായ്-അൽ ഐൻ റോഡ്, ജബൽ അലി-ലെഹ്ബാബ് റോഡ്, റാസൽ ഖോർ റോഡ്, അൽ റിബാറ്റ് സ്ട്രീറ്റ്, ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അബുബക്കർ അൽ എന്നിവയുൾപ്പെടെ ദുബായിലെ നിരവധി പ്രധാന നിരത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

സിദ്ദിഖ് സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, അൽ മുസല്ല സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ മറബീയ സ്ട്രീറ്റ്, സബീൽ 1 സ്ട്രീറ്റ് എന്നീ റോഡുകളിലെയും ആറ് താമസ മേഖലകളിലെയും ഒരു വാണിജ്യ മേഖലയിലെയും ഉൾ റോഡുകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ശ്രമങ്ങൾ ദുബായുടെ നഗര വളർച്ചയ്ക്കും വികസനത്തിനും അനുസൃതമാണെന്ന് ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ.ഹുസൈൻ അൽ ബന്ന പറഞ്ഞു.

അറ്റകുറ്റപ്പണികളിൽ ഏറ്റവും പുതിയ സ്മാർട്ട് സാങ്കേതിക വിദ്യകളാണ് ആർടിഎ ഉപയോഗപ്പെടുത്തുന്നത്. ഇത് റോഡ് സൗകര്യങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാനും ആയുസ്സ് കണക്കാക്കാനും പ്രവർത്തനക്ഷമത നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ നിർണയിക്കാനും ആർടിഎയെ സഹായിക്കുന്നു.

Trending

No stories found.

Latest News

No stories found.