റോഡ് മാർക്കിങ്ങുകളുടെ പുതുക്കൽ പൂർത്തിയാക്കി ദുബായ് ആർടിഎ

ഡ്രൈവർമാരെ ശരിയായ ട്രാക്കുകളിലേക്ക് നയിക്കുകയും സുഗമവും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ സംരംഭം മുഖേന ലക്ഷ്യമിടുന്നത്
Dubai RTA has successfully completed the renewal of road markings
റോഡ് മാർക്കിംഗുകളുടെ പുതുക്കൽ വിജയകരമായി പൂർത്തിയാക്കി ദുബായ് ആർടിഎ
Updated on

ദുബായ്: ഈ വർഷത്തെ റോഡ് നവീകരണത്തിന്‍റെ ഭാഗമായി 25 പ്രധാന മേഖലകളിലെ റോഡ് മാർക്കിംഗുകളുടെ പുതുക്കൽ വിജയകരമായി പൂർത്തിയാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. എമിറേറ്റിലുടനീളമുള്ള ഹൈവേകൾ, മുഖ്യ റോഡുകൾ, താമസ മേഖലകൾ, പ്രധാന കവലകൾ എന്നിവയിലെ അടയാളപ്പെടുത്തലുകൾ പരിഷ്കരിക്കുന്നതാണ് പദ്ധതി.

ഡ്രൈവർമാരെ ശരിയായ ട്രാക്കുകളിലേക്ക് നയിക്കുകയും സുഗമവും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ സംരംഭം മുഖേന ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷയിലും അടിസ്ഥാന സൗകര്യ ഗുണനിലവാരത്തിലും ആഗോള തലത്തിൽ ദുബായിയെ മുൻനിരയിൽ നിലനിർത്തുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം.

Dubai RTA has successfully completed the renewal of road markings
Dubai RTA has successfully completed the renewal of road markings

ഉമ്മൽഷൈഫ് സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ്, റാസൽഖോർ റോഡ്, ദുബായ്-ഹത്ത റോഡ് എന്നീ നാല് പ്രധാന റോഡുകളാണ് റോഡ് മാർക്കിംഗുകളുടെ നവീകരണത്തിലും അറ്റകുറ്റപ്പണിയിലും ഉൾപ്പെട്ടിരിക്കുന്നതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്ത പറഞ്ഞു.

കൂടാതെ, വേൾഡ് ട്രേഡ് സെന്‍റർ 1, 2, അൽ ഖൂസ് 1, 3, 4, ഗദീർ അൽ തായ്ർ, അൽ സഫ 1, 2, ഉമ്മു സുഖീം 2, 3 എന്നിങ്ങനെ 21 ഉൾ മേഖലകളിലും റോഡ് മാർക്കിംഗുകൾ പുതുക്കിയിട്ടുണ്ട്. അൽ നഹ്ദ സ്ട്രീറ്റുമായുള്ള അൽ ഇത്തിഹാദ് സ്ട്രീറ്റിന്‍റെ കവലയും അൽ മുറഖബാത് സ്ട്രീറ്റുമായുള്ള അബൂബക്കർ അൽ സിദ്ദിഖ് സ്ട്രീറ്റിന്‍റെ കവലയും ഉൾപ്പെടെ പ്രധാന ജംഗ്ഷനുകളിലെ അടയാളപ്പെടുത്തലുകൾ ഇതിലുൾപ്പെടുന്നുവെന്നും അദേഹം വ്യക്തമാക്കി.

പാതകളുടെ അടയാളപ്പെടുത്തൽ, സ്റ്റോപ് ലൈനുകൾ, പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങൾ, ഗതാഗത പ്രവാഹത്തിന്‍റെ വേഗത കുറയ്ക്കുന്ന സ്പീഡ് ബംപുകൾ, കാൽനട ക്രോസിംഗുകൾ, ദിശാസൂചികൾ, പ്രധാന കവലകളിൽ അടയാളപ്പെടുത്തൽ പുതുക്കൽ എന്നിവ ഈ ജോലിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.