ദുബായ്; ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ പരിഷ്കരണങ്ങൾ നടത്തി

ദുബായുടെ റോഡ് ശൃംഖലയിലുടനീളം അതിവേഗ ട്രാഫിക് പരിഹാരങ്ങൾ നടപ്പിലാക്കാൻ ആർടിഎ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്
Dubai; Sheikh Mohammed bin Zayed made improvements to the road
ദുബായ്; ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ പരിഷ്കരണങ്ങൾ നടത്തി
Updated on
Dubai; Sheikh Mohammed bin Zayed made improvements to the road

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് നയിക്കുന്ന മജാൻ, അൽ ബറാറി കമ്മ്യൂണിറ്റികളുടെ എൻട്രൻസ്, എക്സിറ്റ് ഭാഗങ്ങളിൽ നിരവധി പരിഷ്കരണങ്ങൾ നടത്തി. തുരങ്കത്തിൽ നിന്ന് തിരിച്ചുള്ള ലെയ്ൻ സംവിധാനത്തിലേക്ക് ഗതാഗതം തിരിച്ചു വിടലും പ്രവേശന കവാടങ്ങളിൽ സിഗ്നലുള്ള ജംഗ്ഷൻ സ്ഥാപിക്കലും മെച്ചപ്പെടുത്തലും ഇതിലുൾപ്പെടുന്നു. ഈ നടപടികൾ ഗതാഗതം പരിഷ്കരിക്കുകയും തിരക്ക് കുറയ്ക്കുകയും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും റോഡ് ശേഷി കൂട്ടുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ദുബായുടെ റോഡ് ശൃംഖലയിലുടനീളം അതിവേഗ ട്രാഫിക് പരിഹാരങ്ങൾ നടപ്പിലാക്കാൻ ആർടിഎ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. സുസ്ഥിര വികസനവും സാമ്പത്തിക കുതിച്ചുചാട്ടവും മൂലം നഗരം വർധിച്ചു വരുന്ന ഗതാഗത സാന്ദ്രത അനുഭവിക്കുന്ന സാഹചര്യത്തിൽ ഇത് പ്രസക്തമാണ്.

മജാനിലെയും അൽ ബറാറിയിലെയും എൻട്രൻസ്, എക്സിറ്റ് ഭാഗങ്ങളിലെ മെച്ചപ്പെടുത്തലുകൾ ഗതാഗത സമ്മർദം ഫലപ്രദമായി ലഘൂകരിക്കുകയും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നുള്ള എൻട്രി പോയിന്‍റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തു. ഇത് സുഗമ ഗതാഗതത്തിനും ടെയിൽബാക്ക് ചെയ്യുന്നത് കുറയാനും വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളിൽ 50% യാത്രാ സമയം കുറയ്ക്കുന്നതിനും കാരണമായി.

ദുബായിലെ പ്രധാന പാർപ്പിട, വാണിജ്യ മേഖലകൾ എന്ന നിലയിൽ മജാൻ, അൽ ബറാറി എന്നിവിടങ്ങളിലെ പ്രവേശന, എക്സിറ്റ് പോയിന്‍റുകൾ മെച്ചപ്പെടുത്തുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും വാഹന ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഈ നവീകരണം മൂലം വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് പ്രവേശിക്കാനുള്ള കാലതാമസം 9 മിനിറ്റിൽ നിന്ന് നാലര മിനിറ്റായി കുറക്കാൻ സാധിച്ചതായി ആർടിഎ അറിയിച്ചു.

Trending

No stories found.

Latest News

No stories found.