കടൽ ഗതാഗത നവീകരണം പൂർത്തിയായി; ദുബായ് വാട്ടർ കനാൽ- ബിസിനസ് ബേ ബോട്ട് സർവീസുകൾ ആരംഭിച്ചു

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയും, ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും സർവീസ് നടത്തും.
dubai water canal- business bay water service
കടൽ ഗതാഗത നവീകരണം പൂർത്തിയായി; ദുബായ് വാട്ടർ കനാൽ- ബിസിനസ് ബേ ബോട്ട് സർവീസുകൾ ആരംഭിച്ചു
Updated on

ദുബായ്: ദുബായ് വാട്ടർ കനാലിനും ബിസിനസ് ബേയ്ക്കും ചുറ്റുമുള്ള താമസ കേന്ദ്രങ്ങളിൽ ആർ ടി എ കടൽ ഗതാഗതത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഈ പ്രദേശങ്ങളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് ലൈനുകളിൽ ബോട്ട് സർവീസും തുടങ്ങി. ആദ്യ ലൈനിലെ ബോട്ട് സർവീസ് ഡി.സി2 തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയും, ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും സർവീസ് നടത്തും. 30 മുതൽ 50 മിനിറ്റ് വരെ ഇടവേളകളിലായിലായിരിക്കും സർവീസ്. ഈ ലൈൻ വാട്ടർഫ്രണ്ട്, മറാസി, ബിസിനസ് ബേ, ഗോഡോൾഫിൻ, ശൈഖ് സായിദ് റോഡ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. ഇത് പ്രദേശത്തെ പ്രധാന ബിസിനസ്, വിനോദ കേന്ദ്രങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമായ ഗതാഗത സൗകര്യം നൽകുന്നു.

രണ്ടാം ലൈൻ ബോട്ട് സർവീസ് ഡി.സി 3 ശനി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 11 മണി വരെ നടത്തും.

ഇത് അൽ ജദ്ദാഫ് സ്റ്റേഷനെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. ഇരു ദിശകളിലേക്കും സർവീസ് ഉണ്ടാകും.

ഈ രണ്ട് പ്രദേശങ്ങൾക്കിടയിലുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ചും ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നിന്ന് ഗ്രീൻ ലൈനിലുള്ള ക്രീക്ക് മെട്രൊ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബോട്ട് സർവീസ് ഗുണകരമാകുമെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസിയിലെ മറൈൻ ട്രാൻസ്‌പോർട്ട് ഡയറക്ടർ ഖലഫ് ഹസൻ അബ്ദുല്ല ബിൽഗുസൂസ് അൽ സറൂനി പറഞ്ഞു. 35 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ്. രണ്ട് സർവീസുകളിലും ഓരോ സ്റ്റോപ്പിനും 2 ദിർഹം എന്ന നിരക്കിലായിരിക്കും പ്രവേശനം.

Trending

No stories found.

Latest News

No stories found.