ഓട്ടിസം പരിചരണം മെച്ചപ്പെടുത്താൻ ബ്ലൂ കഫേയുമായി ദുബായ് ഹെൽത്ത്

ഈ പ്ലാറ്റ്‌ഫോമിനു സുരക്ഷിതവും പിന്തുണയും നൽകുന്ന ഒരു ഓൺലൈൻ കമ്മ്യൂണിറ്റി ഫോറവും വാഗ്ദാനം ചെയ്യുന്നു
Dubai with Blue Cafe to improve autism care
ഓട്ടിസം പരിചരണം മെച്ചപ്പെടുത്താൻ ബ്ലൂ കഫേയുമായി ദുബായ്
Updated on

ദുബായ്: കുട്ടികളുടെ ഓട്ടിസം പരിചരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബ്ലൂ കഫേ സംരംഭം ദുബായ് ഹെൽത്ത് ആരംഭിച്ചു. സമൂഹങ്ങൾക്കുള്ളിൽ ഒരു 'ലിവിംഗ് ലാബ്' ആയി രൂപകൽപന ചെയ്‌തിരിക്കുന്ന പ്ലാറ്റ്‌ഫോം ഓട്ടിസം പരിചരണം മെച്ചപ്പെടുത്താനുള്ള പഠന വിഭവങ്ങളും ഫണ്ട് ഗവേഷണ സംരംഭങ്ങളും വാഗ്ദാനം ചെയ്യുന്നു. അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഒരു ക്ലിനിക്കൽ കൺസൾട്ടേഷൻ പ്രോഗ്രാമായി തുടക്കത്തിൽ അവതരിപ്പിച്ച ഈ സംരംഭം സജീവമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സംയോജിത അക്കാദമിക ആരോഗ്യ സംവിധാനത്തിന്‍റെ നേട്ടങ്ങളിലൂടെയും കുട്ടികൾക്കുള്ള ഓട്ടിസം പരിചരണം ഉയർത്താൻ ലക്ഷ്യമിടുന്നു. രക്ഷിതാക്കൾക്കും പരിചാരകർക്കും പരസ്പരം ബന്ധപ്പെടാനും അനുഭവങ്ങൾ പങ്കിടാനും പഠിക്കാനും സഹായകമായ അന്തരീക്ഷം പ്രധാനം ചെയ്യുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഓട്ടിസത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണ സ്ഥിതി വിവരക്കണക്കുകൾ കുടുംബങ്ങൾക്കുള്ള പ്രായോഗിക പരിചരണ തന്ത്രങ്ങളിലേക്ക് പരിവർത്തനം ചെയ്യിക്കുന്ന വെബിനാറുകളും നടത്തും. ഈ പ്ലാറ്റ്‌ഫോമിനു സുരക്ഷിതവും പിന്തുണയും നൽകുന്ന ഒരു ഓൺലൈൻ കമ്മ്യൂണിറ്റി ഫോറവും വാഗ്ദാനം ചെയ്യുന്നു. കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ചോദ്യങ്ങൾ ചോദിക്കാനും മൂല്യവത്തായ സ്ഥിതി വിവരക്കണക്കുകൾ പങ്കിടാനുമുള്ള വെർച്വൽ ഇടം കൂടിയാകുമിതെന്നും അധികൃതർ വ്യക്തമാക്കി.

ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പരിചരണം നൽകുന്നവർക്കും ഒത്തുചേരാനുള്ള അന്തരീക്ഷം പ്രധാനം ചെയ്യുന്ന ബ്ലൂ കഫേ വരുംമാസങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. ഈ കഫേയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും ഓട്ടിസം പരിചരണത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണ ശ്രമങ്ങൾക്ക് മാത്രമായി വിനിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.