ദുബായിലെ നാല് വിനോദ കേന്ദ്രങ്ങളിൽ പ്രവേശന നിരക്ക് വർധന

ഗ്ലോ ഗാർഡൻ, മിറക്കിൾ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ് എന്നിവിടങ്ങളിലെ നിരക്കിലാണ് വർധന.
entry rate hike in Dubai parks
ദുബായിലെ നാല് വിനോദ കേന്ദ്രങ്ങളിൽ പ്രവേശന നിരക്ക് വർധന
Updated on

ദുബായ്: പുതിയ സീസണിൽ ദുബായ് എമിറേറ്റിലെ നാല് പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലെ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഗ്ലോ ഗാർഡൻ, മിറക്കിൾ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ് എന്നിവിടങ്ങളിലെ നിരക്കിലാണ് വർധന.

ഗ്ലോ ഗാർഡൻ

ഒട്ടേറെ ആകർഷണങ്ങളുള്ള ഗ്ലോ ഗാർഡന്‍റെ ടിക്കറ്റ് നിരക്ക് 70 ദിർഹമിൽ നിന്ന് 78.75 ദിർഹമായി (75 ദിർഹം കൂടാതെ 5% വാറ്റ്) വർധിപ്പിച്ചു. ഗ്ലോ പാർക്ക്, ദിനോസർ പാർക്ക്, ആർട്ട് പാർക്ക് എന്നിവയിലേക്കുള്ള പ്രവേശനം ഇതിൽ ഉൾപ്പെടുന്നു.മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. എന്നാൽ മാജിക് പാർക്ക് കാണാൻ ആഗ്രഹിക്കുന്ന സന്ദർശകർ 45 ദിർഹവും 5% വാറ്റും നൽകണം.

മിറക്കിൾ ഗാർഡൻ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിറക്കിൾ ഗാർഡനിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു. മുതിർന്ന വിനോദ സഞ്ചാരികൾക്ക് 100 ദിർഹമും കുട്ടികൾക്ക് (3-12 വയസ്സ്) 85 ദിർഹമുമാണ് പുതിയ നിരക്ക്. 2023ൽ മുതിർന്ന വിനോദ സഞ്ചാരിക്ക് 95 ദിർഹമും, കുട്ടികൾക്ക് 80 ദിർഹമുമായിരുന്നു. എന്നാൽ യുഎഇ നിവാസികളുടെ നിരക്ക് കുറച്ചിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹമാണ് നിരക്ക്. കഴിഞ്ഞ വർഷം 65 ദിർഹമാണ് ഈടാക്കിയിരുന്നത്

ബട്ടർഫ്ലൈ ഗാർഡൻ

ബട്ടർഫ്ലൈ ഗാർഡനിൽ മുതിർന്നവർക്ക് പ്രവേശിക്കാൻ 60 ദിർഹമാണ് നിരക്ക്. മൂന്നിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾ 55 ദിർഹം നൽകണം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫീസില്ല.

നേരത്തെ മുതിർന്നവർക്ക് 55 ദിർഹമായിരുന്നു നിരക്ക്. അതേസമയം യു എ ഇ യിലെ താമസക്കാർക്ക് മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 50 ദിർഹമും, മൂന്ന് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 45 ദിർഹമുമാണ്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പ്രവേശനം സൗജന്യമാണ്.

ദുബായ് പാർക്സ് & റിസോർട്സ്

ദുബായ് പാർക്സ് & റിസോർട്സിന്‍റെ ഭാഗമായ റിവർ ലാൻഡ് ദുബായ്യിൽ പ്രവേശിക്കാനുള്ള ഫീസ് നേരിട്ട് ടിക്കറ്റ് വാങ്ങുമ്പോൾ 20 ദിർഹം ആണ്. മോഷൻ ഗേറ്റ്, ലെഗോ ലാൻഡ്, റയൽ മാഡ്രിഡ് വേൾഡ്, അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകർഷണങ്ങളിലേക്ക് ടിക്കറ്റ് വാങ്ങിയവർ പ്രവേശന ഫീസ് നൽകേണ്ടതില്ല.

Trending

No stories found.

Latest News

No stories found.