ഡ്രൈവിങ് പരിശീലനത്തിലും സുരക്ഷയിലും മികവ്: പരിശീലകരെയും സ്ഥാപനങ്ങളെയും ആദരിച്ച് ആർടിഎ

ബെൽഹാസ ഡ്രൈവിങ് സെന്‍റർ, ദുബായ് ഡ്രൈവിങ് സെന്‍റർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് പുരസ്കാരം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടുകൾ.
Excellence in driving training and safety: RTA honors trainers and institutions
ദുബായ്
Updated on

ദുബായ്: ഡ്രൈവിങ് പരിശീലനത്തിലും സുരക്ഷ ഉറപ്പുവരുത്തു ന്നതിലും മികച്ച പ്രകടനം നടത്തിയ 64 ഡ്രൈവിങ് പരിശീലക രെയും 4 ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആദരിച്ചു.

ബെൽഹാസ ഡ്രൈവിങ് സെന്‍റർ, ദുബായ് ഡ്രൈവിങ് സെന്‍റർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് പുരസ്കാരം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടുകൾ.

ഡ്രൈവർ പരിശീലന വേളയിൽ മികച്ച നേട്ടം കൈവരിക്കുന്നതിനും പുതുതായി ലൈസൻസുള്ള ഡ്രൈവർമാർക്കിടയിൽ ഏറ്റവും കുറഞ്ഞ ട്രാഫിക് അപകട നിരക്ക് രേഖപ്പെടുത്തുന്നതിനും ഈ ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രകടിപ്പിച്ച മികവാണ് ബഹുമതിക്ക് അർഹമാക്കിയത്.

ആരോഗ്യം, സുരക്ഷ, ഉപയോക്തൃ സംതൃപ്തി, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം എന്നിവയിൽ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ആർടിഎയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

ആർടിഎ ആസ്ഥാനത്ത് നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ്, കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സെക്ടർ സിഇഒ അബ്ദുല്ല യൂസഫ് അൽ അലി എന്നിവർ പങ്കെടുത്തു. ദുബായ് പൊലീസിലെ ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് കമാൻഡർ - ഇൻ -ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി, ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയക്ടറർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂഇ, ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്രതിനിധികൾ, നിരവധി ആർടിഎ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഡ്രൈവിങ് സ്കൂളുകളിലെ സേവന നിലവാരം മെച്ചപ്പെടുത്താനും പ്രവർത്തന ക്ഷമത വർധിപ്പിക്കാനും പരിശീലനത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയുമായി പങ്കാളിത്തം വളർത്തുന്നതിന് ആർടിഎ പ്രതിജ്ഞാബദ്ധമാണെയന്ന് അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.