ദുബായിൽ പുതുവർഷം മുതൽ 3 മാളുകളിൽ പാർക്കിങ്ങിന് ഫീസ്

Fees for parking in 3 malls in Dubai from New Year
ദുബായിൽ പുതുവർഷം മുതൽ 3 മാളുകളിൽ പാർക്കിങ്ങിന് ഫീസ്
Updated on

ദുബായ്: അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ദുബായിലെ ഏറ്റവും ജനപ്രിയമായതും തിരക്കേറിയതുമായ മൂന്ന് മാളുകളിൽ പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തുന്നു. മാൾ ഓഫ് ദി എമിറേറ്റ്സ്, ദേര സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ എന്നീ മാളുകളിലാണ് പാർക്കിങ്ങിന് തുക ഈടാക്കുന്നത്.

ദുബായിലെ പാർക്കിങ്ങ് കൈകാര്യം ചെയ്യുന്ന പാർക്കിൻ കമ്പനി, മാജിദ് അൽ ഫുത്തൈമുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.

മാളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും ഗേറ്റുകളിൽ വാഹനം നിർത്തേണ്ടതില്ല.അത്യാധുനിക ക്യാമറകളുടെ വാഹനത്തിന്റെ പ്ലേറ്റ്,തങ്ങിയ സമയം തുടങ്ങിയവ കണക്കാക്കി തുക സംബന്ധിച്ച് സന്ദേശം ലഭിക്കും.എസ് എം എസ് ആയോ ആപ്പ് വഴിയോ ആണ് അറിയിപ്പ് ലഭിക്കുന്നത്. ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ തുക നൽകാം. ആദ്യ അഞ്ച് വർഷത്തേക്ക് പാർക്കിങ്ങ് നിരക്കിൽ മാറ്റമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

മൂന്ന് മാളുകളിലായി അകെ 21000 പാർക്കിങ്ങ് ഇടങ്ങളാണ് ഉള്ളത്. പുതിയ പാർക്കിങ്ങ് സംവിധാനം വഴി തിരക്ക് ഒഴിവാക്കാനും ഉപയോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പാർക്കിൻ സി ഇ ഒ മുഹമ്മദ് അബ്ദുള്ള അൽ അലി പറഞ്ഞു.

ദുബായ് മാളിന്റെ ചില മേഖലകളിൽ സമാനമായ പാർക്കിങ്ങ് രീതി നിലവിലുണ്ടെങ്കിലും തുക സാലിക് അക്കൗണ്ടിൽ നിന്നാണ് ഈടാക്കുന്നത്.

Trending

No stories found.

Latest News

No stories found.