ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം രക്തദാന - മെഡിക്കൽ ക്യാംപുകൾ

ഷാർജ രക്തദാന കേന്ദ്രവുമായി സഹകരിച്ച് രക്തദാന ക്യാംപും റയ്ഹാൻ ഗൾഫ് മെഡിക്കൽ സെന്‍റെറിന്‍റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു
ഷാർജ രക്തദാന കേന്ദ്രവുമായി സഹകരിച്ച് രക്തദാന ക്യാംപും റയ്ഹാൻ ഗൾഫ് മെഡിക്കൽ സെന്‍റെറിന്‍റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു
ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം രക്തദാന - മെഡിക്കൽ ക്യാംപുകൾ
Updated on

ഷാർജ: ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 'ഗാന്ധിയാണ് സത്യം, ഗാന്ധിയാണ് മാർഗ്ഗം' എന്ന പേരിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഷാർജയുടെ നേതൃത്വത്തിൽ ഷാർജ രക്തദാന കേന്ദ്രവുമായി സഹകരിച്ച് രക്തദാന ക്യാംപും റയ്ഹാൻ ഗൾഫ് മെഡിക്കൽ സെന്‍ററിന്‍റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ എംജിസിഎഫ് പ്രസിഡന്‍റ് പ്രഭാകരൻ പന്ത്രോളിയുടെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങ് ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ഷാർജ കെഎംസിസി പ്രസിഡന്‍റ് ഹാഷിം നുഞ്ഞേരി, ടി.കെ. ഹമീദ്, രാജീവ് പിള്ള, അജിത് കണ്ടല്ലൂർ, അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു.

മഹാത്മാ ഗാന്ധി എഐസിസി പ്രസിഡന്‍റായതിന്‍റെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി 100 സന്നദ്ധപ്രവർത്തകർ രക്തം ദാനം ചെയ്തു.

എംജിസിഎഫും, രാജീവ് പിള്ള & ഫ്രണ്ട്സുമായി ചേർന്ന് ഡിസംബർ എട്ടിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടത്തുന്ന മെഗാ ഷോ 'കാവ്യ നടന'ത്തിന്‍റെ ബ്രോഷർ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ട്രഷറർ ഷാജി ജോണിന് നൽകി പ്രകാശനം ചെയ്തു. അഡ്വ. സന്തോഷ് കെ. നായർ സ്വാഗതവും യാസ്മിൻ സഫർ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.