ഗാന്ധിജിയെ വ്യക്തിയായല്ല, മനോഭാവമായി സ്വീകരിക്കണം: പി. ഹരീന്ദ്രനാഥ്

വർത്തമാന കാലത്ത് മഹാത്മാഗാന്ധിയെ കേവലം ഒരു വ്യക്തിയായല്ല ഒരു മനോഭാവമായി സ്വീകരിക്കണമെന്ന് എഴുത്തുകാരൻ പി. ഹരീന്ദ്രനാഥ്
പി. ഹരീന്ദ്രനാഥ്
പി. ഹരീന്ദ്രനാഥ്
Updated on

ഷാർജ: വർത്തമാന കാലത്ത് മഹാത്മാഗാന്ധിയെ കേവലം ഒരു വ്യക്തിയായല്ല ഒരു മനോഭാവമായി സ്വീകരിക്കണമെന്ന് എഴുത്തുകാരൻ പി. ഹരീന്ദ്രനാഥ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. കേരള ഇലക്ട്രിക്‌സിറ്റി ബോർഡ് സ്വന്തന്ത്ര ഡയറക്ടർ മുരുകദാസ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

പി. ഹരീന്ദ്രനാഥ് രചിച്ച ' മഹാത്മാഗാന്ധി കാലവും കർമപർവവും-1869-1915' എന്ന കൃതി ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി.

ഷാർജ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ്-ഗേൾസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ജീവിതം വരച്ചു കാട്ടുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.

വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.