എമിറാത്തി വനിതകള്‍ക്കായി ഹെല്‍ത്ത് ആൻഡ് വെല്‍നെസ് പരിപാടി നടത്തി ആസ്റ്റർ വളണ്ടിയേഴ്‌സ്

ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആൻഡ് ചില്‍ഡ്രന്‍റെ പങ്കാളിത്തത്തോടെയാണ് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഈ പരിപാടി സംഘടിപ്പിച്ചത്.
health and wellness
എമിറാത്തി വനിതകള്‍ക്കായി ഹെല്‍ത്ത് ആൻഡ് വെല്‍നെസ് പരിപാടി
Updated on

ദുബായ്: എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച്, 126 എമിറാത്തി ജീവനക്കാര്‍ക്കായി മുന്‍കരുതല്‍ ആരോഗ്യ പരിചരണ പരിശോധനകളും, ബോധവല്‍ക്കരണ സെഷനുകളും ഉള്‍ക്കൊള്ളുന്ന 'നൂര്‍ 2024 - ഡ്രീംസ് എംപവേര്‍ഡ്, എന്ന പരിപാടി നടത്തി. ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍റെ പങ്കാളിത്തത്തോടെയാണ് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഈ പരിപാടി സംഘടിപ്പിച്ചത്. ഫൗണ്ടേഷന്‍റെ അല്‍ വര്‍സാന്‍ സെന്‍ററില്‍ 'അടുത്ത 50 വര്‍ഷത്തേക്ക് ജിസിസിയുടെ വിവിധ രംഗങ്ങളിലെ ഉയര്‍ച്ച വേഗത്തിലാക്കുന്നതില്‍ സ്ത്രീകളുടെ പങ്ക്' എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്.

ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ടീം മൊബൈല്‍ മെഡിക്കല്‍ ബസിലാണ് മെഡിക്കല്‍ പരിശോധനകളും, ചെക്ക്-അപ്പ് സെഷനും നടത്തിയത്.ഗൈനക്കോളജി, ജനറല്‍ പ്രാക്ടീഷണര്‍ കണ്‍സള്‍ട്ടേഷനുകള്‍, ആരോഗ്യ ബോധവല്‍ക്കരണ സെഷനുകള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) ബോധവല്‍ക്കരണ പരിശീലനം, ഡിഎഫ്ഡബ്ല്യുഎസിയിലെ എമിറാത്തി ജീവനക്കാര്‍ക്കുള്ള പ്രഥമശുശ്രൂഷ പരിശീലനം എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ മെഡിക്കല്‍ ചെക്കപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് നൂര്‍ 2024 മെഡിക്കല്‍ പരിശോധനകള്‍ നടത്തിയത്.

യുഎഇയിലെ സ്ത്രീകളുടെ നേട്ടങ്ങളുടെയും പ്രതിരോധത്തിന്‍റെയും ആഘോഷമാണ് എമിറാത്തി വനിതാ ദിനമെന്ന്ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു.

യു.എ.ഇ.യുടെ സുസ്ഥിര വികസനത്തില്‍ സ്ത്രീകള്‍ മികച്ച പങ്ക് വഹിക്കുമ്പോള്‍, മേഖലയുടെ വികസനത്തിന് അവര്‍ നല്‍കുന്ന സംഭാവനകള്‍ ആഘോഷിക്കുക മാത്രമല്ല, അവരുടെ സ്വന്തം ആരോഗ്യവും ക്ഷേമവും ഏറ്റെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നൂര്‍ 2024 ഉദ്യമം. സമൂഹത്തിന്‍റെ നട്ടെല്ലായി മാറുന്ന സ്ത്രീകളുടെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും പിന്തുണ നല്‍കാന്‍ 224 എമിറാത്തി വനിതാ ജീവനക്കാര്‍ ജോലിയെടുക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രതിജ്ഞാബദ്ധമാണെന്നും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.