ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകളുടെ വിൽപ്പന; 9 പേർ അറസ്റ്റിൽ

343 സിലിണ്ടറുകളും പിടിച്ചെടുത്തു
arrest
Representative image
Updated on

ദുബായ്: പൊതുസുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയർത്തി ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിറ്റതിന് ഒമ്പത് പേരെ പോലിസ് അറസ്റ്റ് ചെയ്തു. 343 സിലിണ്ടറുകളും പിടിച്ചെടുത്തു. ഈ സിലിണ്ടറുകൾ സുരക്ഷിതമല്ലാത്ത രീതിയിലും സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയുമാണ് വിതരണം ചെയ്യുകയും സംഭരിക്കുകയും ചെയ്തത്. ഇവ പൊട്ടിത്തെറിച്ച് വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലിസ് വ്യക്തമാക്കി.

സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന അനധികൃത വഴിയോര കച്ചവടക്കാരെ പിടികൂടാനുള്ള ദുബൈ പൊലിസിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറ ക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി പറഞ്ഞു.

ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നതിന് പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. ലൈസൻസുള്ളതും അംഗീകൃതവുമായ വെണ്ടർമാരിൽ നിന്ന് മാത്രം ഗ്യാസ് സിലിണ്ടറുകൾ വാങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.