യുഎഇയിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന: വിമാനത്താവളങ്ങൾ വഴിയുള്ള വ്യാപാരത്തിലും നേട്ടം.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 11.8 ശതമാനമാണ്
Increase in air passengers in UAE: Business through airports also gains.
യുഎഇയിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന: വിമാനത്താവളങ്ങൾ വഴിയുള്ള വ്യാപാരത്തിലും നേട്ടം.
Updated on

ദുബായ്: ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ യുഎഇയിലെ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണത്തിൽ 14.2% വർധന രേഖപ്പെടുത്തി. 71.75 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 62.79 ദശലക്ഷമായിരുന്നു.ഇക്കാലയളവിൽ യുഎഇ വിമാനത്താവളങ്ങളിൽ എത്തിയവരുടെ എണ്ണം 20,274,694 ആണ്. 21,090,750 പുറപ്പെടൽ യാത്രക്കാരും 30,391,978 ട്രാൻസിറ്റ് യാത്രക്കാരുമായിരുന്നു. 528,430 ടൺ ഇറക്കുമതിയും 245,217 ടൺ കയറ്റുമതിയും 1,389,136 ടൺ ട്രാൻസിറ്റ് കാർഗോയും ഉൾപ്പെടുന്ന എയർ കാർഗോ ഗതാഗതം 2,162,786 ടണ്ണിലെത്തി. മൊത്തം എയർ കാർഗോ വ്യാപാരത്തിന്‍റെ 68 ശതമാനവും ദേശീയ വിമാനക്കമ്പനികളാണ് നടത്തിയത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 11.8 ശതമാനമാണ്. യുഎഇ ഭരണ നേതൃത്വത്തിന്‍റെ ദീർഘ വീക്ഷണം, അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം, സിവിൽ ഏവിയേഷനിലെ ഡിജിറ്റൽ പരിവർത്തനം എന്നിവയാണ് വളർച്ചയ്ക്ക് കാരണം. യുഎഇ ദേശീയ വിമാനക്കമ്പനികളുടെ മത്സര പ്രകടനവും അന്താരാഷ്ട്ര പ്രശസ്തിയും ഈ വളർച്ചാ സൂചകങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) ഡയറക്ട്ർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.

യാത്രാനുഭവം വർധിപ്പിക്കുന്നതിനായി സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യോമ ഗതാഗത മേഖല വിപുലീകരിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ലോകത്തിലെ 90% രാജ്യങ്ങളുമായി യുഎഇ വ്യോമ ഗതാഗത കരാറുകളിൽ ഒപ്പു വെച്ചിട്ടുണ്ട്. മേഖലയിലെ വ്യോമ ഗതാഗതത്തിന്‍റെ പ്രധാന കേന്ദ്രമായി യുഎഇയെ സ്ഥാപിക്കുക എന്നതാണ് ജിസിഎഎയുടെ ല‍ക്ഷ‍്യം.

Trending

No stories found.

Latest News

No stories found.