അന്താരാഷ്ട്ര എഐ സമ്മേളനം അടുത്ത വർഷം ദുബായിൽ

യുഎഇ യുടെ ഡിജിറ്റൽ നവീകരണം പ്രധാന ലക്ഷ്യം.
International AI conference in Dubai next year
AI
Updated on

ദുബായ്: യുഎഇയുടെ ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായി ദുബായിൽ 2025 ഏപ്രിൽ 15 മുതൽ 17 വരെ അന്താരാഷ്ട്ര എ ഐ സമ്മേളനം നടത്തുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) പ്രഖ്യാപിച്ചു.

എമിറേറ്റ്സ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അക്കാദമിയുമായി ചേർന്ന് ഡയറക്ടറേറ്റാണ് ഈ പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

'നിർമിത ബുദ്ധി നൂതനത്വം പൊതു സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ ഗുണ നിലവാരത്തിന്‍റെയും ഭാവി രൂപപ്പെടുത്തൽ' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള എ ഐ വിദഗ്ദ്ധരും, ഗവേഷകരും, വിദ്യാർഥികളും പങ്കെടുക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്. സമ്മേളനത്തിൽ 200-ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.