കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്രാ കപ്പല്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഇതിനായി രണ്ട് ഏജന്‍സികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളുമായി വിദേശ തുറമുഖങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം രംഗത്തും പ്രവര്‍ത്തനം ആരംഭിക്കും. 12 കോടി രൂപയുടെ പ്രവര്‍ത്തനമാകും ആദ്യഘട്ടത്തിലെന്നാണ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചത്.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അവിടം കേന്ദ്രീകരിച്ചും ടൂറിസം, കയറ്റുമതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണ മേഖല പ്രവര്‍ത്തിക്കും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രയല്‍ നടത്തും.
എത്രയും വേഗം തുറമുഖം കമ്മിഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. 32 ക്രെയ്‌നുകള്‍ ചൈനയില്‍ നിന്നും എത്തിച്ചു. കണ്ടെയ്‌നര്‍ ബര്‍ത്ത്, പുലിമുട്ടുകള്‍ പൂര്‍ത്തിയായി. ബൈപാസും റോഡും അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.