ലെയ്ൻ വ്യവസ്ഥ പാലിക്കാത്തവർക്ക് 400 ദിർഹം പിഴ, വാഹനം കണ്ടുകെട്ടും

400 ദിർഹം പിഴ ചുമത്തുകയും അവരുടെ കാറുകൾ 14 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യുമെന്ന് അധികൃതർ
ലെയ്ൻ വ്യവസ്ഥ പാലിക്കാത്തവർക്ക് 400 ദിർഹം പിഴ, വാഹനം കണ്ടുകെട്ടും | Lane traffic Dubai
ലെയ്ൻ വ്യവസ്ഥ പാലിക്കാത്തവർക്ക് 400 ദിർഹം പിഴ, വാഹനം കണ്ടുകെട്ടും
Updated on

ദുബായ്: വാഹനമോടിക്കുമ്പോൾ ലെയ്ൻ വ്യവസ്ഥ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുകയും അവരുടെ കാറുകൾ 14 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

2017ലെ യുഎഇ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 86 പ്രകാരമാണ് നടപടി. ലെയ്ൻ വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഡ്രൈവർമാരുടെ നിയമ ലംഘനങ്ങൾ സ്മാർട്ട് ട്രാഫിക് ക്യാമറകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കാർ ഉടമകൾ ലെയ്ൻ നിയമങ്ങൾ ലംഘിക്കുന്നതും തങ്ങൾക്കും റോഡിലെ മറ്റ് ഡ്രൈവർമാർക്കും അപകടമുണ്ടാക്കുന്നതുമായ ഒരു വീഡിയോ പൊലിസ് കഴിഞ്ഞ ദിവസം പങ്കുവെച്ചു.

ഒന്നിലധികം ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനങ്ങൾ കണ്ടു കെട്ടുമെന്ന് ഈ വർഷം ഒക്ടോബറിൽ ദുബൈ പൊലിസ് അറിയിച്ചിരുന്നു.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, ടെയിൽ ഗേറ്റിംഗ്, പെട്ടെന്ന് വാഹനം മാറ്റൽ എന്നിവ 30 ദിവസത്തേക്ക് വാഹനം കണ്ടു കെട്ടാൻ ഇടയാക്കുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.

ഈ കുറ്റകൃത്യങ്ങൾക്ക് 400 ദിർഹം മുതൽ 1000 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കുമെന്ന് ഫെഡറൽ ട്രാഫിക് നിയമം വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.