അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കം: ലുലുവിന്‍റേത് എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്ങ്

യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ. യൂസഫലി എന്നിവർ ചേർന്ന് മണി മുഴക്കി ട്രേഡിങ്ങിന് തുടക്കംകുറിച്ചു
Lulu Retail Begins Trading on Abu Dhabi Securities Exchange: Lulu's 100th ADS Listing
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കം: ലുലുവിന്‍റേത് എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്ങ്
Updated on

അബുബാദി: ഒരു ഇന്ത്യക്കാരന്‍റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ. യൂസഫലി എന്നിവർ ചേർന്ന് മണി മുഴക്കി ട്രേഡിങ്ങിന് തുടക്കംകുറിച്ചു. യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതുപങ്കാളിത്വത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. യുഎഇ ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളിലുള്ളവരുടെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്വമാണ് ലുലു റീട്ടെയ്ൽ ഓഹരികൾക്ക് ഉള്ളത്. ലിസ്റ്റിങ്ങ് ശേഷവും റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് മികച്ച ഡിമാൻഡ് ലുലു റീട്ടെയ്ലിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ലുലുവിന്‍റെ റീട്ടെയ്ൽ യാത്രയിലെ ചരിത്ര മുഹൂർത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ലുലു ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിക്കുന്നതിനുള്ള പ്രയത്നം ലുലു തുടരുമെന്നും മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ലുലുവിന്‍റെ കരുത്ത് ജീവനക്കാരാണെന്നും ചെയർമാൻ പറഞ്ഞു.

Lulu Retail Begins Trading on Abu Dhabi Securities Exchange: Lulu's 100th ADS Listing

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്‍റർനാഷ്ണൽ ഇൻവെസ്റ്റ്മെന്‍റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ.

പ്രൊഫഷണൽ നിക്ഷേപക സ്ഥാപനങ്ങൾ കൂടാതെ ഐപിഒ തുടങ്ങി പതിനാറ് ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്സ്ക്രൈബ് ചെയ്തത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികൾ 30% ശതമാനമാക്കി ഉയർത്തിയിരുന്നു. 25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. ഒക്ടോബർ 28 മുതൽ നവംബർ 5വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപ്പന. 574 കോടി ഡോളറാണ് ലുലു റീട്ടെയിലിന്‍റെ വിപണി മൂല്യം. ആദ്യ വർഷം നികുതിക്ക് ശേഷമുള്ള ലാഭത്തിന്‍റെ 75ശതമാനവും ലാഭവിഹിതമായി നൽകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Lulu Retail Begins Trading on Abu Dhabi Securities Exchange: Lulu's 100th ADS Listing

Trending

No stories found.

Latest News

No stories found.