റോബോട്ടിക്സ് രംഗത്തേക്ക് മക്കളെ അയക്കാൻ മലയാളി മാതാപിതാക്കൾക്ക് വൈമുഖ്യം; ദുബായ് യൂണിക് വേൾഡ് റോബോട്ടിക്സ് സിഇഒ

സ്കൂൾ പഠനം കഴിഞ്ഞ് ഉപരി പഠനത്തിന് എത്ര തുക മുടക്കാനും മലയാളി കുട്ടികളുടെ മാതാപിതാക്കൾ തയ്യാറാണ്
Malayali parents are eager to send their children to the field of robotics; CEO of Dubai Unique World Robotics
റോബോട്ടിക്സ് രംഗത്തേക്ക് മക്കളെ അയക്കാൻ മലയാളി മാതാപിതാക്കൾക്ക് വൈമുഖ്യം; ദുബായ് യൂണിക് വേൾഡ് റോബോട്ടിക്സ് സിഇഒ
Updated on

ദുബായ്: റോബോട്ടിക്സ് രംഗത്തേക്ക് മക്കളെ അയക്കാൻ മലയാളി മാതാപിതാക്കൾക്ക് വൈമുഖ്യമെന്ന് യുഎഇ ദേശീയ ടീമിനെ പരിശീലിപ്പിച്ച ദുബായ് യൂണിക് വേൾഡ് റോബോട്ടിക്സ് സിഇഒ ബെൻസൺ ജോർജ് പറയുന്നു. സ്കൂൾ പഠനം കഴിഞ്ഞ് ഉപരി പഠനത്തിന് എത്ര തുക മുടക്കാനും മലയാളി കുട്ടികളുടെ മാതാപിതാക്കൾ തയ്യാറാണ്.

എന്നാൽ സ്കൂൾ പഠന സമയത്ത് ആധുനികവും സാങ്കേതികവുമായ മേഖലകളിൽ പണം ചെലവ് ചെയ്യാൻ അവർക്ക് മടിയാണ്. അതേ സമയം തമിഴ് നാട്, ആന്ധ്ര പ്രദേശ്, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിലെ പ്രവാസികൾ സ്കൂൾ തലത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമാണ് നൽകുന്നതെന്ന് ബെൻസൺ ചൂണ്ടിക്കാട്ടുന്നു.

റോബോട്ടിക്സ് ഒളിംപിക്സ് എന്നറിയപ്പെടുന്ന ഫസ്റ്റ് ഗ്ലോബൽ ചലഞ്ചിൽ വെള്ളി മെഡൽ നേടിയ 9 അംഗ ടീമിൽ മലയാളി കുട്ടികൾ ആരുമില്ല. 22 അംഗ സംഘത്തിൽ നിന്നാണ് 9 പേരെ തെരഞ്ഞെടുത്തത്. 22 അംഗ സംഘത്തിലാകട്ടെ 3 മലയാളി കുട്ടികൾ മാത്രമാണുള്ളത്. ഈ പ്രവണതക്ക് മാറ്റം വന്ന് തുടങ്ങിയതായി ബെൻസൺ പറഞ്ഞു.

റോബോട്ടിക്സ് രംഗത്ത് യുഎഇ സർക്കാരിന്‍റെ പിന്തുണയോടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് അദേഹം പറഞ്ഞു. അടുത്ത മാസം ആദ്യ വാരം ദുബായ് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ഐഷ അബ്ദുള്ള മീരാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബെൻസൺ അറിയിച്ചു. വെള്ളി മെഡൽ നേടിയ ടീമംഗങ്ങൾ ഒപ്പമുണ്ടാകുമെന്നും അദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.