മാർക്ക്​ ആൻഡ്​ സേവിന്‍റെ അജ്​മാൻ ഷോറൂം പ്രവർത്തനം തുടങ്ങി

സ്റ്റോറിന്‍റെ ഉദ്​ഘാടനം ​ഗ്രൂപ്പ്​ ചെയർമാൻ കെ.പി ബഷീർ നിർവഹിച്ചു
Ajman showroom of Mark and Save has started operations
മാർക്ക്​ ആൻഡ്​ സേവിന്‍റെ അജ്​മാൻ ഷോറൂം പ്രവർത്തനം തുടങ്ങി
Updated on

അജ്​മാൻ: വെസ്​റ്റേൺ ഇന്‍റർനാഷണൽ ഗ്രൂപ്പിന് കീഴിലുള്ള ഡിസ്കൗണ്ട്​ സെന്‍റർ ആയ മാർക്ക്​ ആൻഡ്​ സേവ്​ അജ്​മാനിൽ പുതിയ ഷോറൂം ആരംഭിച്ചു. അജ്​മാൻ റാശിദിയ 3യിൽ ആരംഭിച്ച സ്റ്റോറിന്‍റെ ഉദ്​ഘാടനം ​ഗ്രൂപ്പ്​ ചെയർമാൻ കെ.പി ബഷീർ നിർവഹിച്ചു.

സിഇഒ ഷാഹിദ്​ എൻ ഖാൻ, ഡയറക്ടർമാരായ നവാസ്​ ബഷീർ, ഫായിസ്​ ബഷീർ, റമീസ്​ ബഷീർ, ഓപറേഷൻസ്​ ഹെഡ്​ ഫാസിൽ, തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു.

മാർക്ക്​ സേവിന്‍റെ അജ്​മാനിലെ ആദ്യത്തെയും യുഎഇയിലെ അഞ്ചാമത്തേയും ഷോറൂമാണിത്. സന്ദർശകർക്ക്​ ഗുണമേൻമയും മുടക്കുന്ന പണത്തിനുള്ള മൂല്യവും ഉറപ്പുനൽകുന്നതാണ്​ മാർക്ക്​ സേവ്​സ്​സ്റ്റോറുകളെന്ന്​​ സിഇഒ ഷാഹിദ്​ എൻ ഖാൻ പറഞ്ഞു.

യുഎഇ കൂടാതെ സൗദി അറേബ്യ, ഒമാൻ, കുവൈത്ത്​ എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉള്ള മാർക്ക്​ സേവ്​ 2030ഓടെ ആഗോള തലത്തിൽ സ്റ്റോറുകളുടെ എണ്ണം 500 ആയി ഉയർത്താനാണ്​ ലക്ഷ്യമിടുന്നതെന്നും ഷാഹിദ്​ എൻ ഖാൻ പറഞ്ഞു.

ജിസിസി രാജ്യങ്ങളിൽ ഇപ്പോൾ 12 ഷോറൂമുകൾ ഉണ്ട്. ഡിസംബർ മാസത്തോടെ ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദേഹം വ്യക്തമാക്കി. യുഎഇയിൽ ഉടൻ നാല് ശാഖകൾ കൂടി തുറക്കും. വിപുലീകരണത്തിന്‍റെ ഭാഗമായി വൈകാതെ ഖത്തറിൽ പുതിയ ഷോറൂം തുടങ്ങുമെന്നും അദേഹം പറഞ്ഞു.

പലചരക്ക് സാധനങ്ങൾ, ഫാഷൻ, ആരോഗ്യം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗൃഹാലങ്കാരങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, ലഘുഭക്ഷണം, സമ്മാനങ്ങൾ, പാദരക്ഷകൾ എന്നിവ ഉൾക്കൊള്ളുന്ന എല്ലാ ഷോപ്പിംഗ് ആവശ്യങ്ങൾക്കുമുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായിരിക്കും മാർക്ക്​ ആൻഡ്​ സേവ്​ ഷോറൂമെന്നും അദേഹം കൂട്ടിച്ചേർത്തു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വ്യത്യസ്ത നിലവാരത്തിലുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്നും മാനേജ്‌മെന്‍റ് പ്രതിനിധികൾ വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.