മെട്രൊ വാർത്ത യുഎഇ വെബ് എഡിഷനു തുടക്കം

മെട്രൊ വാർത്തയെ സന്തോഷത്തോടെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വേണു രാജാമണി
Metro Vaartha UAE web edition
മെട്രൊ വാർത്ത യുഎഇ വെബ് എഡിഷൻ ലോഞ്ച് വേണു രാജാമണി നിർവഹിക്കുന്നു. മെട്രൊ വാർത്ത യുഎഇ സ്പെഷ്യൽ കറസ്പോണ്ടന്‍റ് റോയ് റാഫേൽ, മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ സിദ്ധാർഥ് ശശികുമാർ, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് എന്നിവർ സമീപം.
Updated on

ദുബായ്: മെട്രൊ വാർത്ത യുഎഇ വെബ് എഡിഷനു തുടക്കമായി. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അക്കാഫ് പൊന്നോണക്കാഴ്ചയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രസിഡന്‍റിന്‍റെ മുൻ പ്രസ് സെക്രട്ടറിയും, മുൻ അംബാസിഡറും, ദുബായിലെ മുൻ കോൺസൽ ജനറലും, എഴുത്തുകാരനുമായ വേണു രാജാമണി വെബ് എഡിഷൻ ഉദ്‌ഘാടനം ചെയ്തു.

മെട്രൊ വാർത്തയെ സന്തോഷത്തോടെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വേണു രാജാമണി പറഞ്ഞു. അക്കാഫ് അസോസിയേഷന്‍റെ മഹത്തായ വേദിയിൽ മെട്രൊ വാർത്തയുടെ യുഎഇ വെബ് എഡിഷന് തുടക്കം കുറിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മെട്രൊ വാർത്ത മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ സിദ്ധാർഥ് ശശികുമാർ പറഞ്ഞു.

അക്കാഫ് അസോസിഅയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് സ്വാഗതവും മെട്രൊ വാർത്ത യുഎഇ സ്‌പെഷ്യൽ കറസ്‌പോണ്ടന്‍റ് റോയ് റാഫേൽ നന്ദിയും പറഞ്ഞു.

മെട്രൊ വാർത്തയിലേക്ക് വാർത്തകളും പരിപാടികളുടെ വിശദാംശങ്ങളും നൽകുന്നതിന് 050 5305270 എന്ന നമ്പറിൽ വിളിക്കുകയോ വാട് സ് ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്. royyraphael@gmail.com എന്ന ഇമെയിൽ വിലാസത്തിലും മെട്രൊ വാർത്തയുടെ യുഎഇ വാർത്താ വിഭാഗവുമായി വായനക്കാർക്ക് ബന്ധപ്പെടാം.

Trending

No stories found.

Latest News

No stories found.