യുഎഇയിൽ പൊതുമാപ്പ് നീട്ടുന്നതിനു മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം

ഇങ്ങനെയുള്ളവർ 14 ദിവസത്തിനുള്ളിൽ രാജ്യത്തു നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. പുതിയ ഉത്തരവ് പ്രകാരം ഡിസംബർ 31മുമ്പ് അവർ രാജ്യം വിട്ടാൽ മതി.
ഇങ്ങനെയുള്ളവർ 14 ദിവസത്തിനുള്ളിൽ രാജ്യത്തു നിന്ന്പു റത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. പുതിയ ഉത്തരവ് പ്രകാരം ഡിസംബർ 31മുമ്പ് അവർ രാജ്യം വിട്ടാൽ മതി | More tome for illegal immigrants to leave UAE
യുഎഇയിൽ പൊതുമാപ്പ് നീട്ടുന്നതിനു മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം
Updated on

ദുബായ്: യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ്സ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. ഇങ്ങനെയുള്ളവർ 14 ദിവസത്തിനുള്ളിൽ രാജ്യത്തു നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. പുതിയ ഉത്തരവ് പ്രകാരം ഡിസംബർ 31മുമ്പ് അവർ രാജ്യം വിട്ടാൽ മതി.

അവരുടെ ഔട്ട് പാസ് കാലാവധി നീട്ടിനൽകിയിട്ടുണ്ട്. അതുകൊണ്ട് രാജ്യം വിടാൻ രേഖപ്പെടുത്തിയ തിയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ല. എന്നാൽ, നിലവിൽ എക്സിറ്റ് പെർമിറ്റിന്‍റെ കാലാവധി ഡിസംബർ 31 വരെ ഉണ്ടെങ്കിലും ഏറ്റവും വേഗത്തിൽ ആളുകൾ രാജ്യം വിടണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്തമാസം വരെ കാത്തിരുന്നാൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും പൊതുമാപ്പ് ലഭിച്ചാലും അവർക്ക് നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യം ഉണ്ടാകുമെന്നും ദുബായ് ജിഡിആർഎഫ്എ അമർ കസ്റ്റമർ ഹാപ്പിനെസ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ സാലിം ബിൻ അലി മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് ആദ്യഘട്ടത്തിൽ പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. ഒക്ടോബർ അവസാനത്തിൽ പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് പരിഗണിച്ചാണ് അധികൃതർ വീണ്ടും പൊതുമാപ്പിന്‍റെ സമയപരിധി ഡിസംബർ 31 വരെ നീട്ടിയത്.

ഇനിയും വിസലംഘകർ അവരുടെ സ്റ്റാറ്റസ് ശരിയാക്കിയിട്ടില്ലെങ്കിൽ വേഗത്തിൽ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്ന് ലഫ് : കേണൽ സാലിം ബിൻ അലി ഓർമിപ്പിച്ചു.

ഡിസംബർ 31 ശേഷം നിയമലംഘകരായി ആളുകൾ വീണ്ടും ഇവിടെ തുടർന്നാൽ അത്തരം ആളുകൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അവരെ ജോലിക്ക് വെക്കുന്നത് വലിയ കുറ്റമാണെന്നും ദുബായ് ജി ഡി ആർ എഫ് എ മുന്നറിയിപ്പ് നൽകി. ഔട്ട് പാസ് ലഭിച്ചവർക്ക് ജോലി ലഭിച്ചാല്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോൾ അത് സ്വയമേവ റദ്ദാക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.