മഹാബലി ആരെന്നറിയുമോ? ചോദ്യത്തിനു മുന്നിൽ പകച്ച് ഈജിപ്ഷ്യൻ 'മാവേലി'

നാട്ടിൽ ബംഗാളി മാവേലിമാർ ഓണാഘോഷങ്ങൾ കയ്യടക്കുന്നു എന്ന് കേട്ടപ്പോൾ മൂക്കത്ത് വിരൽ വെച്ച പ്രവാസി മലയാളിക്ക് ഇനി നാട്ടിൽ അവധിക്ക് പോകുമ്പോൾ അറബ് മാവേലിമാരുടെ കഥ പറയാം
onam celebration at dubai
മഹാബലി ആരെന്നറിയുമോ? അപ്രതീക്ഷിത ചോദ്യം കേട്ട് അമ്പരന്ന് ഈജിപ്തുകാരനാ‍യ 'മാവേലി'
Updated on

ദുബായ്: ഓണാഘോഷത്തിന് മാവേലിയായി വേഷമിട്ടെത്തിയ ഈജിപ്ഷ്യൻ മോൺസർ നവാറിനോട് മഹാബലി ആരെന്നറിയുമോ എന്നൊരു ചോദ്യം . അപ്രതീക്ഷിതമായി ഉയർന്ന ചോദ്യം കേട്ട് 'മാവേലി' തെല്ലൊന്നമ്പരന്നു.പിന്നെ കേരളത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട ഒരു പേരാണെന്ന് പറഞ്ഞു. അവസാനം കിംഗ് എന്ന് പറഞ്ഞതോടെ സദസ്സിൽ നിന്ന് ചിരി ഉയർന്നു.

മിഡിലീസ്റ്റിലെ പ്രമുഖ പരിശീലന കൺസൾട്ടിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷന്റെ ബഹുരാഷ്ട്ര ഓണാഘോഷത്തിലെ 'കിംഗ്' ഈ ഈജിപ്തുകാരനായിരുന്നു.മലയാളി മാവേലിയെ വെല്ലുന്ന ആടയാഭരണങ്ങൾ,കിരീടം,ഓലക്കുട ഒപ്പം രാജകീയ 'മീശയും'.ഇരുപതിൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ഓണാഘോഷത്തിൽ വേറിട്ട് നിന്നത് ഈ അറബ് മാവേലി തന്നെ.

നാട്ടിൽ ബംഗാളി മാവേലിമാർ ഓണാഘോഷങ്ങൾ കയ്യടക്കുന്നു എന്ന് കേട്ടപ്പോൾ മൂക്കത്ത് വിരൽ വെച്ച പ്രവാസി മലയാളിക്ക് ഇനി നാട്ടിൽ അവധിക്ക് പോകുമ്പോൾ അറബ് മാവേലിമാരുടെ കഥ പറയാം.

ദുബായ് ഇന്ത്യ ക്ലബ്ബിൽ നടന്ന ആഘോഷ പരിപാടിയിൽ ബ്ലൂ ഓഷ്യൻ കോർപറേഷനിലെ ഇന്ത്യക്കാരെ കൂടാതെ യു എ ഇ, സിറിയ ,ഈജിപ്ത്,അൾജീരിയ,മൊറോക്കോ,ഫിലിപ്പൈൻസ്,ടുണീഷ്യ,നേപ്പാൾ.സുഡാൻ,കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

ഇന്ത്യൻ ക്രിക്കറ്റ് റ്റീം മുൻ നായകൻ സൗരവ് ഗാംഗുലി കമ്പനി ഡയറക്ടർ ബോർഡ് അംഗത്വം സ്വീകരിച്ച കാര്യം ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ അസീസ്,ഗ്രൂപ്പ് സി ഇ ഒ ഡോ.സത്യ മേനോൻ എന്നിവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓണസദ്യ,വടം വലി മത്സരം,കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.