ഉറൂസ് മുബാറക്ക് സംഘടിപ്പിച്ചു

"ഖുതുബുസമാന്‍റെ ജീവിതവും നവോത്ഥാനവും" എന്ന വിഷയത്തിൽ സയ്യിദ് അബ്ദുൽ ഖാദിർ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
Organized Uroos Mubarak
ഉറൂസ് മുബാറക്ക് സംഘടിപ്പിച്ചു
Updated on

ദുബായ്: ജീവിതത്തിലുടനീളം നല്ല കാര്യങ്ങൾ കേൾക്കാനും നന്മകൾ സ്വീകരിക്കാനും കഴിയണമെന്ന് ശൈഖ്‌ മുഹമ്മദ്‌ അബ്ദുറഹീം ശാഹ് ഖാദിരി ചിശ്തി വളപുരം പറഞ്ഞു. ഖുതുബുസമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ ഉറൂസ് മുബാറക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ശൈഖ്‌ മുഹമ്മദ്‌ അബ്ദുറഹീം ശാഹ് ഖാദിരി ചിശ്തി.

ജീലാനി സ്റ്റഡീസ് സെന്‍റർ യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാനിൽ നടന്ന ചടങ്ങിൽ, ഖത്മുൽ ഖുർആനും പ്രാർഥന സദസും സയ്യിദ് അബ്ദുൽ ഖാദിർ ഖാദിരി അൽ ബുഖാരിയുടെ നേതൃത്വത്തിൽ നടന്നു. യൂസഫ് ഹുദവി ഏലംകുളം അധ്യക്ഷത വഹിച്ചു.

ഉച്ചക്ക് നടന്ന അനുസ്മരണ സമ്മേളനത്തിൽ "ഖുതുബുസമാന്‍റെ ജീവിതവും നവോത്ഥാനവും" എന്ന വിഷയത്തിൽ സയ്യിദ് അബ്ദുൽ ഖാദിർ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജബ്ബാർ ഫൈസി, അബ്ദുൽ അസീസ് ഹുദവി, ഹബീബ് ഹുദവി, ഖമറുൽ ഹുദ ഹുദവി, ഹഫീഫ് ജീലാനി, ഹബീബ് മാസ്റ്റർ, റാഷിദ് ജീലാനി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് ഖാദിരി എടപ്പാൾ സ്വാഗതവും ഷംസുദ്ദീൻ കരിപ്പോൾ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.