ഷാർജയിൽ 7 ഡേ സോണുകളിൽ പെയ്ഡ് പാർക്കിംഗ് സമയം നീട്ടി

നവംബർ 1 മുതൽ രാവിലെ 8 മുതൽ അർധരാത്രി വരെ പണം നൽകണം.
paid parking time extended
ഷാർജയിൽ 7 ഡേ സോണുകളിൽ പെയ്ഡ് പാർക്കിംഗ് സമയം നീട്ടി
Updated on

ഷാർജ: ഷാർജ എമിറേറ്റിൽ നീല ചിഹ്നങ്ങളാൽ അടയാളപ്പെടുത്തിയ സോണുകളിൽ അർധരാത്രി വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നവംബർ 1 മുതൽ പണം നൽകണമെന്ന് അധികൃതർ. പണമടച്ചുള്ള പുതിയ പാർക്കിംഗ് സമയം രാവിലെ 8 മുതൽ അർദ്ധ രാത്രി 12 വരെയായിരിക്കും. '7ഡേ സോണു'കളിൽ ആഴ്ചയിൽ എല്ലാ ദിവസവും ഫീസ് ബാധകമാണെന്നും, നീല വര ചിഹ്നങ്ങളാൽ ഇവ അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും ഷാർജ സിറ്റി മുനിസിപ്പാലിറ്റി എക്സ് അക്കൗണ്ടിൽ ചെയ്ത പോസ്റ്റിൽ വ്യക്തമാക്കി.

നിലവിൽ 7 ദിവസത്തെ സോണുകളിലും റഗുലർ ഏരിയകളിലും രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പാർക്കിംഗിന് പണം നൽകേണ്ടത്.

എല്ലാ ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന 7 ദിവസ സോണുകൾ ഒഴികെ, മറ്റെല്ലായിടത്തും വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമാണ്. പുതിയ സമയം എല്ലാ മേഖലകളിലും റമദാനിലും ബാധകമാകും.

Trending

No stories found.

Latest News

No stories found.