ഇന്ത്യൻ പാസ്‌പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല

വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 4:30 വരെ പോർട്ടൽ പ്രവർത്തനരഹിതമാകും
വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ  തിങ്കളാഴ്ച പുലർച്ചെ 4:30 വരെ പോർട്ടൽ പ്രവർത്തനരഹിതമാകും Passport Seva portal to be inactive for 4 days
ഇന്ത്യൻ പാസ്‌പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല
Updated on

അബുദാബി: സാങ്കേതിക തകരാർ മൂലം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 4:30 വരെ പോർട്ടൽ പ്രവർത്തനരഹിതമാകും.

എമർജൻസി 'തത്കാൽ' പാസ്‌പോർട്ടുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഉൾപ്പെടെയുള്ള പാസ്പോർട് അനുബന്ധ സേവനങ്ങളും എംബസിയിലും ബിഎൽഎസ് ഇന്‍റർനാഷണൽ സെന്‍ററുകളിലും ഈ മാസം 22 വരെ നൽകില്ല.

ശനിയാഴ്ച അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂൾ ചെയ്യുന്നവർക്ക് സെപ്റ്റംബർ 23നും സെപ്റ്റംബർ 27നും ഇടയിൽ വരുന്ന പുതുക്കിയ തീയതികൾ നൽകും.

പുതുക്കിയ അപ്പോയിന്‍റ്മെന്‍റ് തീയതി അപേക്ഷകന് സൗകര്യപ്രദമല്ലെങ്കിൽ, പുതുക്കിയ അപ്പോയിന്‍റ്മെന്‍റ് തീയതിക്ക് ശേഷം അവർക്ക് ഏതെങ്കിലും ബിഎൽഎസ് സെന്‍ററിൽ പോയി സമർപ്പിക്കാവുന്നതാണ്.

മറ്റ് കോൺസുലർ, വിസ സേവനങ്ങൾ സെപ്റ്റംബർ 21ന് യുഎഇയിലുടനീളമുള്ള എല്ലാ ബിഎൽഎസ് കേന്ദ്രങ്ങളിലും തുടർന്നും നൽകുമെന്ന് എംബസി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.