വർഗീയ ഫാസിസത്തിനെതിരായ പോരാട്ടം സാംസ്‌കാരിക പ്രവർത്തകരുടെ ഉത്തരവാദിത്വം: പി.കെ. പോക്കർ

"പുരോഗമനസാഹിത്യത്തിന്‍റെ വർത്തമാനം" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Poker says that the fight against communal fascism is the primary responsibility of cultural activists
പി.കെ. പോക്കർ
Updated on

ദുബായ്: ലോകത്തെവിടെയായാലും അമിതാധികാര പ്രവണതക്കും വർഗീയ ഫാസിസ്റ്റ് അജണ്ടകൾക്കുമെതിരായ നിരന്തരമായ പോരാട്ടമെന്നത് കലാസംസ്കാരിക പ്രവർത്തകരുടെ പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് ഡോ. പി.കെ. പോക്കർ അഭിപ്രായപ്പെട്ടു. ഓർമ ദുബായ് സംഘടിപ്പിച്ച ചെറുകാട് അനുസ്മരണ പരിപാടിയിൽ "പുരോഗമനസാഹിത്യത്തിന്‍റെ വർത്തമാനം" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ ചരിത്രത്തെ മാറ്റി തീർത്ത നവോഥാന മുന്നേറ്റങ്ങൾക്ക് കലാസാംസ്‌കാരിക രംഗങ്ങളിൽ പ്രബുദ്ധമായ നേതൃത്വം നൽകിയ മഹാപ്രതിഭയായിരുന്നു ചെറുകാട് എന്നും അദ്ദേഹം അനുസ്മരിച്ചു.

ചെറുകാട് അനുസ്മരണത്തോട് കൂടി ഈ വർഷത്തെ ഓർമ സെൻട്രൽ സാഹിത്യ വിഭാഗത്തിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓർമ സെൻട്രൽ സാഹിത്യ വിഭാഗം അംഗം ഹാരിസ് വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു.

ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌ തോപ്പിൽ പ്രസംഗിച്ചു. ചടങ്ങിൽ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ. അപർണ സുബ്രഹ്മണ്യൻ സ്വാഗതവും ഓ.സി. സുജിത് നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.