ദുബായിൽ വാഹന പരിശോധനയ്ക്ക് മുൻകൂർ ബുക്കിങ്

പരീക്ഷണ ഘട്ടത്തിൽ ബുക്ക് ചെയ്യാതെ പോകുന്ന വാഹന ഉടമകൾക്ക് 100 ദിർഹമാണ് നിരക്ക്
പരീക്ഷണ ഘട്ടത്തിൽ ബുക്ക് ചെയ്യാതെ പോകുന്ന വാഹന ഉടമകൾക്ക് 100 ദിർഹമാണ് നിരക്ക് Pre booking for vehicle checking in Dubai
ദുബായിൽ വാഹന പരിശോധനയ്ക്ക് മുൻകൂർ ബുക്കിങ്
Updated on

ദുബായ്: എമിറേറ്റിലെ ഏറ്റവും വലിയ വാഹനപരിശോധനാ കേന്ദ്രങ്ങളായ ഖിസൈസിലും അൽ ബർഷയിലും ഉള്ള തസ്‌ജീലുകളിൽ വാഹനപരിശോധനക്ക് മുൻ‌കൂർ ബുക്കിങ്ങ് ഏർപ്പെടുത്തി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. ആർടിഎയുടെ സ്മാർട്ട് ആപ്പ് (ആർടിഎ ദുബായ്) വഴിയോ www.rta.ae എന്ന വെബ്സൈറ്റ് വഴിയോ അപ്പോയ്ന്‍റ്മെന്‍റ് എടുക്കാൻ സാധിക്കും.

വാഹന ഉടമകൾക്ക് നൽകുന്ന സേവനത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

ചില പ്രത്യേക ദിവസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ നേരം വാഹനപരിശോധനാ കേന്ദ്രങ്ങളിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് മൂലം സാധിക്കുമെന്നാണ് ആർ ടി എ യുടെ വിലയിരുത്തൽ.

പരീക്ഷണ ഘട്ടത്തിൽ ബുക്ക് ചെയ്യാതെ പോകുന്ന വാഹന ഉടമകൾക്ക് 100 ദിർഹമാണ് നിരക്ക്. രജിസ്‌ട്രേഷൻ ടെസ്റ്റ്, പുതുക്കാനുള്ള ടെസ്റ്റ്, നമ്പർ പ്ലേറ്റ് സഹിതം കയറ്റുമതി നടത്തുന്നതിനുള്ള ടെസ്റ്റ് എന്നിവക്കാണ് മുൻ‌കൂർ ബുക്ക് ചെയ്യേണ്ടത്. മറ്റ് വാഹന പരിശോധനകൾക്ക് മുൻകൂട്ടിയുള്ള ബുക്കിങ് ആവശ്യമില്ല.

നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെടുന്നവരെയും മുതിർന്ന പൗരന്മാരെയും മുൻ‌കൂർ ബുക്കിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇരു കേന്ദ്രങ്ങളിലെയും പ്രവർത്തനം വിലയിരുത്തും. മെച്ചപ്പെടുത്തേണ്ട മേഖലകൾ കണ്ടെത്തി സേവനത്തിന്‍റെ ഗുണ നിലവാരം വർധിപ്പിക്കുമെന്നും ആർ ടി എ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.