മത്സരയോട്ടം നടത്തിയ ആഡംബര കാറുകൾ തവിടുപൊടിയാക്കി ഖത്തര്‍| Video

മത്സരയോട്ടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് നടപടി
മത്സരയോട്ടം നടത്തിയ ആഡംബര കാറുകൾ തവിടുപൊടിയാക്കി ഖത്തര്‍| Video
Updated on

ദോഹ: റോഡിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവും വിധം മത്സരയോട്ടം നടത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. മത്സരയോട്ടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് നടപടി.

പൊതുനിരത്തില്‍ മത്സരയോട്ടം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം അധികൃതര്‍ വിഡിയോയിലൂടെയാണ് അറിയിച്ചത്. തിരക്കേറിയ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളും ഇത് കണ്ട് ആളുകള്‍ ആര്‍പ്പുവിളിക്കുന്നതും വിഡിയോ ദൃശ്യത്തില്‍ വ്യക്‌തമാണ്‌. തുടർന്ന് വാഹനം തിരിച്ചറിഞ്ഞ് ഡ്രൈവര്‍മാര്‍ക്കെതിരെയും ആർപ്പുവിളിച്ചവർക്കെതിരെയും കേസെടുത്തു.

ഡ്രൈവർമാർക്ക് തടവുശിക്ഷ വിധിച്ച കോടതി, വാഹനം നശിപ്പിക്കാനും ഉത്തരവിട്ടു. തുടര്‍ന്ന് ഇരു ആഡംഭര വാഹനങ്ങളും തൂക്കിയെടുത്ത് യന്ത്രത്തില്‍ നിക്ഷേപിച്ച്‌ തവിടുപൊടിയാക്കുകയിരുന്നു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുന്നരീതിയില്‍ നിരത്തില്‍ വാഹനമോടിച്ചാല്‍ ഒരു മാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവും 10,000 റിയാല്‍ കുറയാതെയും പരമാവധി 50,000 റിയാല്‍വരെയും പിഴയുമാണ് ശിക്ഷ എന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.

Trending

No stories found.

Latest News

No stories found.