2024 നോവലുകളുടെ വർഷമെന്ന് രവി ഡി സി: മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ

ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സർഗധനരായ എഴുത്തുകാരുടെ സാന്നിധ്യം ഇത്ര വിപുലമായ തോതിൽ ഉണ്ടാവുന്നതെന്ന് രവി ഡി സി അഭിപ്രായപ്പെട്ടു.
Ravi DC calls 2024 the year of novels: more than fifty new novels from Malayalam
Ravi DC
Updated on

ഷാർജ: ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ഇത്തവണ മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ ലഭ്യമാണെന്ന് ഡിസി ബുക്സ് സിഇഒ രവി ഡി സി പറഞ്ഞു. ഇവയിൽ മിക്കതും 'ബെസ്റ്റ് സെല്ലറുകളാണെന്നും അദ്ദേഹം പറഞ്ഞു. മലയാളി വായനസമൂഹത്തിൽ ഇപ്പോഴും നോവൽ ആരാധകർക്കാണ് ആധിപത്യമെന്ന് രവി ഡി സി വ്യക്തമാക്കി.

ഈ വർഷം ഡിസി ബുക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകർ പുറത്തിറക്കിയ നോവലുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ 'ഫിക്ഷൻ' പുസ്തകങ്ങൾ പുറത്തിറങ്ങിയ വർഷമാണിത്. ഷാർജ രാജ്യാന്തര പുസ്തക മേളയിലെ പ്രസാധകരുടെ സ്റ്റാളുകളിൽ ലഭ്യമായ പ്രധാന പുസ്തകങ്ങൾ ഇവയാണ്.

നോവലുകൾ

അംബികാ സുതൻ മാങ്ങാട് - അല്ലോ ഹ ലൻ

ഇ. സന്തോഷ്‌കുമാർ - താബോമയിയുടെ അച്ഛൻ

സേതു - പാർവതി

ഫ്രാൻസിസ് നൊറോണ - മുടിയറകൾ

മനോജ് കുറൂർ - മണൽ പാവ

മുഹമ്മദ് അബ്ബാസ് - അനസ് അഹമ്മദിന്റെ കുമ്പസാരം

കെ. അഖിൽ - മുത്തപ്പൻ

ജിസ്മ ഫൈസ് - എന്റെ അരുമയായ പക്ഷിക്ക്

രാജശ്രീ - ആത്രേയകം

അജയ് പി മങ്ങാട്ട് - ദേഹം

അശോകൻ ചരുവിൽ - കാട്ടൂർ കടവ്

വി. ഷിനിലാൽ - ഇരു

ജി.ആർ. ഇന്ദുഗോപൻ -ആനോ

കഥകൾ

എൻ.എസ്. മാധവൻ - ഭീമച്ചൻ

വി.ജെ. ജെയിംസ് - വൈറ്റ് സൗണ്ട്

ജിൻഷാ ഗംഗ - ഒട

സന്തോഷ് ഏച്ചിക്കാനം - ദേശിയ മൃഗം

ഡിന്നു ജോർജ് - ക്രാ

പി. എഫ് മാത്യൂസ് - മൂങ്ങ

ഉണ്ണികൃഷ്ണൻ കിടങ്ങൂർ - പൊന്ത

ചരിത്രം

സുധാ മേനോൻ - ഇന്ത്യ എന്ന ആശയം

യുവാൽ നോവ ഹരാരി - സാപിയൻസ്

ഓർമ

ലിജീഷ് കുമാർ - കഞ്ചാവ്

തത്വ ചിന്ത

ലെന - ദൈവത്തിന്‍റെ ആത്മകഥ

പഠനം

ഉണ്ണി ബാലകൃഷ്ണൻ - നമ്മുടെ തലപ്പാവ്

ആത്മകഥാപരമായ നോവൽ

സൽമാൻ റൂഷ് ദി - നൈഫ്

ഇത്തവണ കാവ്യ സന്ധ്യ തിരിച്ചെത്തുന്നുവെന്നത് ആസ്വാദകർക്ക് ആനന്ദം പകരുന്ന കാര്യമാണെന്ന് രവി ഡി സി പറഞ്ഞു. 2012 ന് ശേഷം ആദ്യമായാണ് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സർഗധനരായ എഴുത്തുകാരുടെ സാന്നിധ്യം ഇത്ര വിപുലമായ തോതിൽ ഉണ്ടാവുന്നതെന്ന് രവി ഡി സി അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.