റിയാദ്: യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യയില്‍ യുവാവിന്‍റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്‍റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചു. സൗദി യുവതി നുവൈര്‍ ബിന്‍ത് നാജിയാണ് കൊല്ലപ്പെട്ടത്. യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അവരെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
മറ്റൊരാളുടെ ജീവൻ മനപൂർവം ഹനിക്കുന്നത് രാജ്യസുരക്ഷക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മനപൂർവമുള്ള നരഹത്യക്ക് ശിക്ഷ വധശിക്ഷയാണെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ നിയമം ചൂണ്ടിക്കാണിച്ച് ഓർമിപ്പിച്ചു. വിവിധ തെളിവുകൾ ഹാജരാക്കി കീഴ്ക്‌കോടതിയും അപ്പീൽ കോടതിയും സുപ്രീം കോടതിയും വരെ പ്രോസിക്യൂഷൻ പ്രതിക്കെതിരെ നിലപാടെടുക്കുകയായിരുന്നു.