വ്യാജവാർത്തകൾ തിരിച്ചറിയാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ ഒരുങ്ങി യുകെ

പ്രൈമറി, സെക്കന്‍ററി സ്കൂളുകളിലെ വിദ്യാർഥികളുടെ കരിക്കുലത്തിൽ മാറ്റം വരുത്താനാണ് ശ്രമം
fake news uk
വ്യാജവാർത്തകൾ തിരിച്ചറിയാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ ഒരുങ്ങി യുകെ
Updated on

ലണ്ടൻ: വ്യാജവാർത്തകളുടെ പേരിൽ രാജ്യത്ത് പലതവണ അക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം ഏർപ്പെടുത്തി യുകെ. വ്യാജവാർത്തകൾ മനസിലാക്കാനായാണ് പരിശീലനം നൽകുന്നത്. പ്രൈമറി, സെക്കന്‍ററി സ്കൂളുകളിലെ വിദ്യാർഥികളുടെ കരിക്കുലത്തിൽ മാറ്റം വരുത്താനാണ് ശ്രമമെന്ന് യുകെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. പല വിധത്തിലുള്ള വിഷയങ്ങളിൽ വിമർശനാത്മകമായ ചിന്ത വളർത്താനായാണ് പരിശീലനം നൽകുക.

അതു വഴി പല അനിഷ്ടകരമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളെയാം അകറ്റി നിർത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. ഓൺലൈനിൽ വിദ്യാർഥികൾ കാണുന്ന വിഷയങ്ങളെ വിമർശന ചിന്തയോടെ സമീപിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനാണ് ശ്രമം.

വ്യാജവാർത്തകൾ ഓൺലൈനിലൂടെ പടർന്നതിനെ തുടർന്ന് നിരവധി കലാപങ്ങൾക്കാണ് അടുത്തിടെ യുകെ സാക്ഷിയായത്. സൗത്ത്പോർട്ടിൽ 3 വിദ്യാർഥികളെ കൊലപ്പെടുത്തിയ മുസ്ലിം കുടിയേറ്റക്കാരനാണെന്ന വാർത്ത പരന്നതും അതേതുടർന്നുള്ള കലാപവും അതിലൊന്നാണ്.

Trending

No stories found.

Latest News

No stories found.