ദുബായിൽ നിന്ന് അബുദാബിയിലേക്ക് ഷെയറിങ്ങ് ടാക്സി സേവനം

ദുബായ് ഇബ്ന്‍ ബത്തൂത്ത സെന്‍ററിനും അബുദാബി അല്‍ വഹ്ദ സെന്‍ററിനുമിടയിലാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്നത്.
Sharing taxi service from Dubai to Abu Dhabi
dubai
Updated on

ദുബായ്: ദുബായിൽ നിന്ന് അബുദാബിയിലേക്ക് ഷെയറിങ്ങ് ടാക്സി സേവനം പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നിലവില്‍ എമിറേറ്റുകള്‍ക്കിടയിലെ ടാക്‌സി യാത്രാ നിരക്കിന്റെ 75 ശതമാനം വരെ ലാഭിക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ദുബായ് ഇബ്ന്‍ ബത്തൂത്ത സെന്‍ററിനും അബുദാബി അല്‍ വഹ്ദ സെന്‍ററിനുമിടയിലാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്നത്. ഒരു വാഹനത്തില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാനാവും. തികച്ചും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പുതിയ ഗതാഗത സേവനം അടുത്ത ആറ് മാസത്തേക്ക് പരീക്ഷിക്കാനാണ് പദ്ധതി.

MUSTAPHA-AZAB

ഇരു എമിറേറ്റുകള്‍ക്കിടയിലെ പതിവ് യാത്രക്കാര്‍ക്ക് സേവനം പ്രയോജനപ്പെടുമെന്ന് ആര്‍ടിഎ യിലെ പൊതുഗതാഗത ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡിവലപ്പ്‌മെന്‍റ് മേധാവി അദേല്‍ ഷക്രി പറഞ്ഞു.

യാത്രാനിരക്ക് പങ്കിട്ടെടുക്കുന്നത് യാത്രക്കാർക്ക് ആശ്വാസമാകും. ബാങ്ക് കാര്‍ഡ്, നോല്‍ കാര്‍ഡ് എന്നിവ വഴിയും യാത്രാ നിരക്ക് അടയ്ക്കാം. ഷെയര്‍ ടാക്‌സികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗത കുരുക്കും കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കാനും അനധികൃത യാത്രാ സേവനങ്ങള്‍ നിര്‍ത്തലാക്കാനും കഴിയുമെന്നും അല്‍ ഷക്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.