ഷാർജ ഉത്സവ-സാംസ്‌കാരിക കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നവരാത്രി ആഘോഷം

പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാടിന്‍റെ നേതൃത്വത്തിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടന്നത്
sharja navaratri celebration
navaratri celebration
Updated on

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഉത്സവ-സാംസ്‌കാരിക കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നവരാത്രി ആഘോഷം നടത്തി. ഇതോടനുബന്ധിച്ചു നടന്ന വിദ്യാരംഭത്തിൽ അറുപതോളം കുരുന്നുകൾ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചു.

പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാടിന്‍റെ നേതൃത്വത്തിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടന്നത്. കവിയും എഴുത്തുകാരനും ഷാർജ ഇന്ത്യൻ സ്‌കൂൾ മലയാളം അധ്യാപകനുമായ കെ. രഘുനന്ദനനും വിദ്യാരംഭത്തിൽ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര,ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറർ ഷാജി ജോൺ,ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, പ്രോഗ്രാം കോഡിനേറ്റർമാരായ കെ.കെ. താലിബ്, അബ്ദുമനാഫ്, കൺവീനർമാരായ കെ.ടി. നായർ, സുബീർ എരോൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, മധു എ.വി, അനീസ് റഹ്മാൻ, മുരളി ഇടവന, യൂസഫ് സഗീർ, സൂജനൻ ജേക്കബ്, മാത്യു മനപ്പാറ, നസീർ കുനിയിൽ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.

ആഘോഷത്തിന്‍റെ ഭാഗമായി ചെണ്ട മേളവും തിരുവാതിര മത്സരവും നടന്നു. 17 ടീമുകൾ പങ്കെടുത്ത തിരുവാതിര മത്സരത്തിൽ ശ്രീലത പ്രദീപിന്‍റെ നേതൃത്വത്തിലുള്ള എം.ജി.സി.എഫ് ഷാർജ ടീം ജേതാക്കളായി. ധന്യ സൂകേഷിന്‍റെ നേതൃത്വത്തിലുള്ള ശ്രീപദം ടീമും ഇന്ദു ജയപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ദശപുഷ്പം ടീമുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. 20 ന് എക്‌സ്‌പോയിൽ വെച്ച് നടക്കുന്ന മെഗാ ഓണാഘോഷ ചടങ്ങിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഒന്നാം സ്ഥാനം നേടിയ തിരുവാതിര അസോസിയേഷൻ ഓണാഘോഷത്തിൽ അവതരിപ്പിക്കും.

Trending

No stories found.

Latest News

No stories found.