ഷാർജ ഇന്ത്യൻ സ്കൂളിൽ മലയാളോത്സവം സംഘടിപ്പിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ഉദ്ഘാടനം ചെയ്തു.
Sharjah Indian School organized a Malayalam festival
മലയാളോത്സവം
Updated on

ഷാർജ: കേരളത്തിന്‍റെ പിറവി ദിനം ഷാർജ ഇന്ത്യൻ സ്കൂൾ ജൂവൈസയിൽ മലയാളോത്സവമായി ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്‌ അമീൻ അധ്യക്ഷത വഹിച്ചു. നാടകകൃത്തും സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവുമായ എമിൽ മാധവി മുഖ്യാതിഥിയായിരുന്നു.

‌കെ. രഘുനന്ദനൻ ആമുഖഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ രാജീവ്‌ മാധവൻ, ഹെഡ് മിസ്ട്രസ് ദീപ്തി ടോംസി എന്നിവർ പ്രസംഗിച്ചു. മഞ്ജുള സുരേഷ് സ്വാഗതവും സിയാദ് ഹംസ നന്ദിയും പറഞ്ഞു.

സ്കൂൾ ബാൻഡ്, ചെണ്ട മേളം, എന്നിവയുടെ അകമ്പടിയോടെ വാമനനും, മഹാബലിയും, പരശുരാമനും, എഴുത്തച്ഛനും തെയ്യം , കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർ, മതമൈത്രി വേഷങ്ങളും അണിനിരന്ന ഘോഷയാത്ര വർണ്ണാഭമായി.

പ്രമുഖ കവികളുടെ കവിതകൾ കോർത്തിണക്കിയ കാവ്യ കേളി, പൂതപ്പാട്ട് - നൃത്ത സംഗീത നാടകം, മലയാളോത്സവ സംഘഗാനം, അക്ഷരപ്പാട്ട്, സംഘനൃത്തം എന്നിവയും അരങ്ങേറി. കുട്ടികൾ തയ്യാറാക്കിയ കേരള തനിമയുള്ള തട്ടുകടയും മലയാളോത്സവ ത്തിലെ കൗതുകമായി.

Trending

No stories found.

Latest News

No stories found.