വനിതാ ടി20 ലോക കപ്പ്: ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂൾ ഒരുങ്ങുന്നു

2,500ലധികം പേരാണ് സ്കൂൾ അങ്കണത്തിൽ ഒത്തു ചേരുക
Women's T20 World Cup: Sharjah Indian School set to host trophy tour
വനിതാ ടി20 ലോക കപ്പ്: ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂൾ ഒരുങ്ങുന്നു
Updated on

ഷാർജ: ഐസിസി വനിതാ ടി20 ലോക കപ്പ് ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂൾ ഒരുങ്ങുന്നു. തിങ്കളാഴ്ച രാവിലെ 8.30ന് എത്തുന്ന ട്രോഫി ടൂറിനെ സ്വീകരിക്കാൻ വിദ്യാർഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ, വിശിഷ്ടാതിഥികൾ തുടങ്ങി 2,500ലധികം പേരാണ് സ്കൂൾ അങ്കണത്തിൽ ഒത്തു ചേരുക. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന നേതൃനിരയും ഇതിൽ സംബന്ധിക്കും.

ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന സെഷനിൽ സ്‌കൂളിന്‍റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും പ്രതിഭയും പ്രകടമാക്കുന്ന സാംസ്‌കാരിക പ്രകടനങ്ങൾ അരങ്ങേറും.

പൊലിസ് കേഡറ്റുകളും ഗൈഡുകളും ഗാർഡ് ഓഫ് ഓണർ നൽകി ടീമിനെ പ്രവേശന കവാടത്തിൽ സ്വീകരിയ്ക്കുകയും മാർച്ച് പാസ്റ്റിന്‍റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്റ്റേജിലേക്ക്ആനയിക്കുകയും ചെയ്യും.

ഐസിസി വനിതാ ടി-20 ലോക കപ്പ് ടൂർണമെന്‍റിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകരുമായി ഇടപഴകുന്നതിനും വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുന്നതിനും ഭാവി തലമുറയിലെ കായിക താരങ്ങളെ പ്രചോദിപ്പിക്കുന്നതിനുമുള്ള ഐസിസിയുടെ സംരംഭത്തിന്‍റെ ഭാഗമാണ് ഐസിസി വനിതാ ടി20 ലോക കപ്പ് ട്രോഫി ടൂർ.

Trending

No stories found.

Latest News

No stories found.