അബുദാബി: ഷീ ഫ്യൂഷൻ ഫിയസ്റ്റ സീസൺ 2 അബുദാബി ഇന്ത്യൻ സോഷ്യൽ കൾച്ചറൽ സെന്ററിൽ അരങ്ങേറി. പരിപാടി സിനിമ താരവും നർത്തകിയുമായ ഷംന കാസിം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ഐഷ അലി അൽ ഷാഹി മുഖ്യാതിഥിയായിരുന്നു.
റോയൽ ഗ്ലോബൽ ക്വീൻ മിസ്സി മാത്യൂസിന്റെ നേതൃത്വത്തിലുള്ള ഷീ അസോസിയേഷനിലെ അംഗങ്ങളായ സ്ത്രീകളുടെയും, കുട്ടികളുടെയും ഫാഷൻ ഷോ, ഒപ്പന, മ്യൂസിക്കൽ ഡാൻസ്, പാട്ടുകൾ തുടങ്ങി ഒട്ടേറെ പരിപാടികൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഗായകരായ ശ്രീനാഥ്, അമൃത സുരേഷ്, കൗഷിക്, കൃതിക എന്നിവർ മ്യൂസിക്കൽ നൈറ്റ് അവതരിപ്പിച്ചു. ഷീ അഡ്മിൻ പാനൽ അംഗങ്ങളായ ഉദായത് ഷാൻ, സുറുമി ഷിഹാബ്, ഡോ: ഷമീമ ഷെരീഫ്, സജ്ന റിയാസ്, ജസ്ന അൻവർ, തനൂജ ഫാരിസ്, ഹുസ്ന അനീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.