യു എ ഇ യിൽ ചൂട് കുറയുന്നു; ഉച്ചകോടികളും പ്രദർശനങ്ങളും സജീവമാകുന്നു

സെപ്റ്റംബർ മാസത്തിൽ പതിനൊന്ന് വലിയ പരിപാടികളാണ് വിവിധ എമിറേറ്റുകളിലായി നടക്കുന്നത്.
UAE
യു എ ഇ യിൽ ചൂട് കുറയുന്നു;
Updated on

യു എ ഇ യിൽ ചൂട് കുറഞ്ഞുതുടങ്ങിയതോടെ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്തർദേശിയ പ്രാധാന്യമുള്ള ഉച്ചകോടികളും പ്രദർശനങ്ങളും സജീവമാകുന്നു. സെപ്റ്റംബർ മാസത്തിൽ പതിനൊന്ന് വലിയ പരിപാടികളാണ് വിവിധ എമിറേറ്റുകളിലായി നടക്കുന്നത്.

  • ആഗോള എയ്‌റോസ്പേസ് ഉച്ചകോടിയുടെ ഏഴാം പതിപ്പ് 25 നും 26 നും അബുദാബി സെന്‍റ് റെജിസ് സാദിയത് ഐലൻഡ് റിസോർട്ടിൽ നടക്കും.

  • 16 മുതൽ 18 വരെ അബുദാബി ദേശിയ ഊർജ കമ്പനിയുടെ നേതൃത്വത്തിൽ മൂന്നാമത് വേൾഡ് യൂട്ടിലിറ്റി കോൺഗ്രസ് നടത്തും.അദ്നെക് സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 18 ഊർജ മന്ത്രിമാർ.1400 പ്രതിനിധികൾ, 280 പ്രഭാഷകർ എന്നിവർ പങ്കെടുക്കും.

  • മധ്യപൂർവ ദേശത്ത് ആദ്യമായി നടത്തുന്ന ലോക പുനരധിവാസ കോൺഗ്രസിന് അബുദാബി ആതിഥേയത്വം വഹിക്കും.

  • നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 23 മുതൽ 25 നടത്തുന്ന പരിപാടിയിൽ 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

  • വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപറേഷൻസിന്‍റെ ദ്വൈവാർഷിക ജനറൽ മീറ്റിങ്ങ് 28 മുതൽ 30 വരെ അബുദാബിയിൽ നടക്കും.

  • 21 മത് അബുദാബി ഇന്‍റർനാഷണൽ ഹണ്ടിങ്ങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനം നാളെ (ഞായർ )തുടങ്ങും. 8 ന് അവസാനിക്കുന്ന പ്രദർശനത്തിൽ 11 മേഖലകളിൽ നിന്നുള്ള നിരവധി ബ്രാൻഡുകൾ പങ്കെടുക്കും.

  • ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ ദുബായ് എ ഐ ആൻഡ് വെബ് 3 ഫെസ്റ്റിവൽ നടത്തും.11,12 തിയതികളിൽ നടക്കുന്ന പരിപാടിയിൽ 100 പ്രദർശകരും അയ്യായിരം പേരും പങ്കെടുക്കും.

  • 16 മുതൽ 20 വരെ ഇന്റലിജന്‍റ് ട്രാൻസ്‌പോർട് സിസ്റ്റം ലോക കോൺഗ്രസ് 30 ആം എഡിഷൻ ദുബായിൽ നടക്കും.800 പ്രഭാഷകരും 20000 ത്തോളം പങ്കാളികളും പങ്കെടുക്കും.

  • 23 മുതൽ 25 വരെ ലോക ഫ്രീസോൺ ഓർഗനൈസേഷൻ വാർഷിക അന്തർദേശിയ കോൺഫ്രൻസും പ്രദർശനവും ദുബായിൽ നടക്കും.പത്താം പതിപ്പിൽ 100 രാജ്യങ്ങളിൽ നിന്ന് 2000 പേർ പങ്കെടുക്കും.

  • ബിനോസ് ക്ലാസിക് ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ് രണ്ടാം എഡിഷൻ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.700 അത്ലറ്റുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ 1.2 മില്യൺ ദിർഹത്തിന്‍റെ സമ്മാനങ്ങൾ നൽകും.

  • ഷാർജ സർക്കാർ മാധ്യമ ബ്യൂറോയുടെ നേതൃത്വത്തിൽ 4 നും 5 നും അന്തർദേശിയ സർക്കാർ കമ്മ്യൂണിക്കേഷൻ ഫോറം നടക്കും. ഷാർജയിൽ നടക്കുന്ന പരിപാടിയിൽ വിവിധ ലോക നേതാക്കൾ പങ്കെടുക്കും.

  • 18 19 തിയതികളിൽ നടക്കുന്ന ഷാർജ ഇൻവെസ്റ്റ്മെന്‍റ് ഫോറം ഏഴാം പതിപ്പിൽ മന്ത്രിമാരും, വ്യവസായ പ്രമുഖരും 80 പ്രഭാഷകരും പങ്കെടുക്കും. സ്മാർട്ട് സമ്പദ് വ്യവസ്‌ഥകൾക്കുള്ള ഭാവി കാഴ്ചപ്പാട് എന്ന പ്രമേയത്തിലാണ് പരിപാടി.

Trending

No stories found.

Latest News

No stories found.