ദുബായ്: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബൈയിലെ മൂന്ന് സ്‌കൂളുകൾ അടച്ചുപൂട്ടി. 2023-'24 അധ്യയന വർഷത്തിന്‍റെ അവസാനത്തിലാണ് സ്കൂളുകൾ അടക്കാൻ ഉത്തരവ് നൽകിയതെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫീസ് (ജിഡിഎംഒ) സംഘടിപ്പിച്ച ‘മീറ്റ് ദി സി.ഇ.ഒ’ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഈ അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പുകൾ ജനുവരിയിൽ ആരംഭിച്ചിരുന്നുവെന്ന് കെഎച്ച്‌ഡിഎ ഡയറ ക്ടർ ജനറൽ ഐഷ മിറാൻ സൂചിപ്പിച്ചു