ഉമ്മു സുഖീം സ്ട്രീറ്റിൽ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കി

സ്കൂൾ സമയത്തെ ഗതാഗത കുരുക്ക് 40% കുറയുമെന്ന് ആർ ടി എ
Traffic changes
ഉമ്മു സുഖീം സ്ട്രീറ്റിൽ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കി
Updated on

ദുബായ്: സ്കൂൾ സമയത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഉമ്മു സുഖീം സ്‌ട്രീറ്റിൽ കിംഗ്‌സ് സ്‌കൂളിലേക്കുള്ള പുതിയ പാത തുറന്നുകൊടുത്തു. 500 മീറ്ററിലുള്ള പുതിയ സ്ട്രീറ്റ് ഓരോ ദിശയിലും രണ്ട് വരികൾ ഉൾക്കൊള്ളുന്നതാണ്. സ്കൂളിന്‍റെ പ്രവേശന കവാടങ്ങളെ ഈ ഭാഗത്ത് അടുത്തിടെ നിർമിച്ച വഴിയുമായി ഇത് ബന്ധിപ്പിക്കുന്നു. ഇതോടെ സ്കൂളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും തിരിച്ചിറക്കവും സുഗമമാവുകയും തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് 40% വരെ കുറയ്ക്കുകയും ചെയ്യുന്നതായി അധികൃതർ പറഞ്ഞു.

ആർടിഎയുടെ 2024ലെ അതിവേഗ ട്രാഫിക് ഇമ്പ്രൂവ്മെന്‍റ്സ് പദ്ധതിയുടെ ഭാഗമാണ് ഈ പ്രവൃത്തികൾ.

അൽ ഖൈൽ റോഡ് ഇന്‍റർസെക്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്‍റർസെക്‌ഷൻ വരെയുള്ള 4.6 കിലോമീറ്റർ ദൈർഘ്യമുള്ള ഉമ്മു സുഖീം സ്ട്രീറ്റ് ഇംപ്രൂവ്‌മെന്‍റ് പദ്ധതിയുടെ ഭാഗമാണ് ഈ പ്രവൃത്തികൾ. പദ്ധതി ദുബൈയിലെ നാല് പ്രധാന ട്രാഫിക് ഇടനാഴികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു: ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയാണ് ഇടനാഴികൾ.

ഉമ്മു സുഖീം സ്ട്രീറ്റിൽ  ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കി
ഉമ്മു സുഖീം സ്ട്രീറ്റിൽ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കിTraffic changes

ഇതിന്‍റെ ഫലമായി സ്ട്രീറ്റിന്‍റെ ശേഷി 30% ആയി ഉയരും. ഇരു വശത്തേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാനാകുമെന്നും ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ഡയറക്ടർ ഹമദ് അൽ ഷിഹ്ഹി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ സ്‌കൂൾ യാത്രക്കാർക്ക് സേവനം നൽകാനായി ആർടിഎ 200 താൽക്കാലിക പാർക്കിംഗ് സ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.