ദുബായിലും അബുദാബിയിലും പൊതുമാപ്പ് ഹെൽപ്പ് ഡെസ്കുകൾ

ഇന്ത്യൻ ഇസ്ലാമിക് സെന്‍ററാണ് അബുദാബിയിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്, ദുബായിൽ ദുബായ് കെഎംസിസിയും
UAE amnesty help desk Abu Dhabi, Dubai ദുബായിലും അബുദാബിയിലും പൊതുമാപ്പ് ഹെൽപ്പ് ഡെസ്കുകൾ
ദുബായിലും അബുദാബിയിലും പൊതുമാപ്പ് ഹെൽപ്പ് ഡെസ്കുകൾ
Updated on

അബുദാബി/ദുബായ്: യുഎഇ സർക്കാർ നടപ്പാക്കുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്താനാവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ അബുദാബിയിലും ദുബായിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചു.

അബുദാബിയിൽ പബ്ലിക് റിലേഷൻസ് വിംഗിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. സേവനം പൊതുമാപ്പ് കാലയളവിലുടനീളം ലഭ്യമാകും. ആവശ്യമായ മാർഗനിർദേശങ്ങളും ടൈപ്പിംഗ് സേവനവും ലഭ്യമാണെന്നും അവശ്യ ഘട്ടത്തിൽ അബുദാബിയിലെ ബയോമെട്രിക് സെന്‍ററുകളിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും നേതാക്കൾ അറിയിച്ചു.

ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ പ്രസിഡന്‍റ് പി. ബാവ ഹാജി നിർവഹിച്ചു. വർക്കിങ് പ്രസിഡന്‍റ് മുഹമ്മദ് സമീർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള സ്വാഗതവും കൾച്ചറൽ സെക്രട്ടറി മശ്ഹൂദ് നീർച്ചാൽ നന്ദിയും പറഞ്ഞു. പബ്ലിക് റിലേഷൻസ് വിങ് സെക്രട്ടറി അഡ്വ. ശറഫുദ്ദീൻ യുഎഇ പൊതുമാപ്പ് സംബന്ധമായ വിഷയാവതരണം നടത്തി.

ദുബായ് കെഎംസിസിയുടെ പൊതുമാപ്പ് ഹെല്പ് ഡെസ്ക് ദുബായിലെ ഇന്ത്യൻ കോൺസുൽ ബിജേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. യുഎഇയിൽ അനധികൃതമായി യാത്രാ, താമസ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാൻ സൗകര്യമൊരുക്കുന്ന പൊതുമാപ്പ് സംവിധാനം മുഴുവൻ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി അധ്യക്ഷനായ ചടങ്ങിൽ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്‌ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് ഇൻ ചാർജ് ഇബ്രാഹിം മുറിച്ചാണ്ടി പൊതുമാപ്പ് നിയമങ്ങൾ വിശദീകരിച്ചു. രണ്ടു മാസത്തെ പൊതുമാപ്പ് സംവിധാനം മികച്ച രീതിയിൽ ഉപയോഗിക്കാനും സ്റ്റേറ്റ്, ജില്ല, മണ്ഡലം തലങ്ങളിൽ ഹെല്പ് ഡെസ്കുകൾ രൂപീകരിച്ച് അർഹരായ ആളുകൾക്ക് സന്ദേശം കൈമാറാനും വിപുലമായ സംവിധാനങ്ങളാണ് ദുബായ് കെഎംസിസി ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന ഭാരവാഹികളായ പി.കെ. ഇസ്മായിൽ, ഒ.കെ. ഇബ്രാഹിം, മജീദ് മടക്കിമല, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര സംബന്ധിച്ചു. അഡ്വ. സാജിദ് അബൂബക്കർ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.