ഫുജൈറ: ഫുജൈറ പരിസ്ഥിതി സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയിൽ പക്ഷികളെ വോട്ടയാടാൻ ഉപയോഗിക്കുന്ന കെണികൾ ഉൾപ്പെടെ 19 ഉപകരണങ്ങൾ പിടികൂടി.
വേട്ടയാടൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ ഒരു സന്ദർശകനാണ് അടിയന്തര ഹോട്ട്ലൈൻ നമ്പറിൽ അധികൃതരെ വിവരം അറിയിയിച്ചത്. തുടർന്ന് അതോറിറ്റി പരിസര പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തത്. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല.
പക്ഷികളെ വേട്ടയാടാനാണ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഫുജൈറയുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി വാർഷിക നിരീക്ഷണ കാമ്പയ്ൻ സംഘടിപ്പിക്കാറുണ്ട്. ഈ കാമ്പയ്നുകൾ, പ്രദേശത്തിന്‍റെ പ്രകൃതി വിഭവങ്ങൾക്ക് ഭീഷണിയാകുന്ന നിയമ ലംഘനങ്ങൾ കണ്ടെത്താനും തടയാനും അതോറിറ്റിയെ സഹായിക്കുന്നതായി ഡയറക്ടർ ആസില അൽ മുഅല്ല പറഞ്ഞു.