യുഎഇ ഉപപ്രധാനമന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചര്‍ച്ച നടത്തി

ഗാസയിലെ മാനുഷിക പ്രതിസന്ധികളും ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും ചൂണ്ടിക്കാട്ടി
UAE Deputy Prime Minister Abdullah bin Zayed held talks with US Secretary of State Anthony Blinken
യുഎഇ ഉപപ്രധാനമന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചര്‍ച്ച നടത്തി
Updated on

അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്തി. ഗാസ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്‍റെ പ്രാധാന്യമായിരുന്നു കൂടികാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഗാസയിലെ മാനുഷിക പ്രതിസന്ധികളും ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും ചൂണ്ടിക്കാട്ടി.

കൂടാതെ മിഡിലീസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും ചര്‍ച്ച ചെയ്തു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞമാസം നടത്തിയ അമെരിക്കന്‍ സന്ദര്‍ശനത്തിന്‍റെ പ്രാധാന്യവും ചർച്ചയിൽ ഉയർന്നു.

വിശ്വാസ്യത, പരസ്പര ബഹുമാനം, പൊതുതാല്പ്പര്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.

യോഗത്തില്‍ യുഎസ് വിദേശകാര്യ സഹമന്ത്രി ലാന സാക്കി നുസൈബെ, യുഎഇയുടെ സാമ്പത്തിക വാണിജ്യ അസിസ്റ്റന്‍റ് മന്ത്രി സയീദ് മുബാറക് അല്‍ ഹജ്രി തുടങ്ങിയവരും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.