കൃത്രിമ മഴ: കൂടുതൽ ഫലപ്രദമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് യുഎഇ

അബുദാബിയിലെ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) എമിറേറ്റ്സ് വെതർ എൻഹാൻസ്‌മെന്‍റ് ഫാക്ടറിയിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്
Artificial rain: UAE develops more effective technology
കൃത്രിമ മഴ: കൂടുതൽ ഫലപ്രദമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് യുഎഇ
Updated on

അബുദാബി: കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുള്ള ഉന്നത ഗുണനിലവാരമുള്ള ഉപ്പ് ജ്വലന പാളികൾ വികസിപ്പിച്ച് യുഎഇ ഫാക്ടറി. സാധാരണയായി കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന ഹൈഗ്രോസ്കോപ്പിക് പദാർത്ഥങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ഗുണനിലവാരമുള്ളതാണിത്. അബുദാബിയിലെ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) എമിറേറ്റ്സ് വെതർ എൻഹാൻസ്‌മെന്‍റ് ഫാക്ടറിയിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് എന്നിവ സംയോജിപ്പിച്ചാണ് ഈ നേട്ടം. ഇത്തരത്തിലുള്ള മേഖലയിലെ ആദ്യ ഫാക്ടറിയാണിതെന്ന് അധികൃതർ അവകാശപ്പെടുന്നു.

മഴ ലഭ്യത വർധിപ്പിക്കുന്നതിനായി യുഎഇയുടെ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളിൽ ഉപയോഗിക്കുന്ന നിരുപദ്രവകരമായ പ്രകൃതിദത്ത ലവണങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത് എന്ന് യുഎഇ റെയിൻ എൻഹാൻസ്‌മെന്‍റ് പ്രോഗ്രാം (UAEREP) ഡയറക്ടർ ആലിയ അൽ മസ്‌റൂയി പറഞ്ഞു. ഇത് യുഎഇയിൽ മാത്രം നിർമ്മിച്ചതാണെന്നും മറ്റൊരു രാജ്യത്തും ഈ സംവിധാനമില്ലെന്നും അവർ പറഞ്ഞു.

Artificial rain: UAE develops more effective technology

പദാർത്ഥങ്ങൾ വാങ്ങുന്നതിന് പകരം സ്വന്തമായി ഗവേഷണം നടത്തി ഉയർന്ന ഗുണനിലവാരമുള്ള ഉപ്പ് ജ്വലന സംവിധാനം വികസിപ്പിച്ചെടുക്കാനാണ് ശ്രമിച്ചതെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (NCM) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ യസീദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.