ഗാസയിൽ അടിയന്തര വെടിനിർത്തലും മാനുഷിക സഹായവും ഉറപ്പാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു

കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം
The UAE Foreign Minister has called for an immediate ceasefire and humanitarian aid in Gaza
ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍
Updated on

അബുദാബി: ഗാസയിലെ എല്ലാ സാധാരണക്കാര്‍ക്കും മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഉടനടി സ്ഥിരവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ദ്വിരാഷ്ട്ര പരിഹാരത്തിലും അന്താരാഷ്ട്ര പ്രമേയങ്ങളിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പ്രക്രിയ ആരംഭിക്കണമെന്ന് ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു. 'അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും കൈവരിക്കുക എന്നതാണ് പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഏകമാര്‍ഗമെന്നും അദേഹം പറഞ്ഞു. 20 ഓളം ലോക നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി 2022 ല്‍ ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ നയതന്ത്ര ഫോറം കൂടിയായി.

വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുസ്ഥിരത, ഗതാഗതം, ജലം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ ബ്രിക്സിന്‍റെ സുഹൃത്തുക്കളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

ഈ സഹകരണം, 'ആഗോള വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള തങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറയുണ്ടാക്കുകയും ചെയ്യും. ബ്രിക്സ് രാജ്യങ്ങളുമായും സുഹൃത്തുക്കളുമായും സഹകരിച്ച് ഈ സമീപനം പ്രോത്സാഹിപ്പിക്കുന്നതില്‍ യുഎഇ മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് അദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.