'യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ'

ഷാർജ എക്‌സ്‌പോ സെന്‍ററിൽ സംഭാവനാ ശേഖരണം 19 മുതൽ
UAE stands with lebanon
'യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ'
Updated on

ഷാർജ: 'യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ' ക്യംപയിനിന്‍റെ ഭാഗമായി ഷാർജ എക്‌സ്‌പോ സെന്‍ററിൽ ഈ മാസം 19 മുതൽ സംഭാവനകൾ ശേഖരിക്കുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ച 1 വരെയാണ് സംഭാവനകൾ ശേഖരിക്കുക.

യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ നിർദേശാനുസരണം പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്‍റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡപ്യൂട്ടി ചെയർമാനും ഇന്‍റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ മേൽനോട്ടത്തിലാണ് സംഭാവനാ ശേഖരണം.

ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഷാർജ ചാരിറ്റി അസോസിയേഷൻ ഷാർജ എമിറേറ്റിലെ വിവിധ ചാരിറ്റബിൾ

സംഘടനകൾ, സ്ഥാപനങ്ങൾ, ബിസിനസുകാർ, സോഷ്യൽ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെയും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയുമാണ് സംഭാവനകൾ ശേഖരിക്കുക.

Trending

No stories found.

Latest News

No stories found.