യുഎഇ പൊതുമാപ്പ്: ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുമെന്ന് എംബസി

അബുദാബിയിലെ ബി എൽ എസ കേന്ദ്രങ്ങൾക്ക് ഞായറാഴ്ച പ്രവൃത്തിദിനം
UAE visa amnesty: Indian embassy to issue emergency certificate
യുഎഇ പൊതുമാപ്പ്: ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുമെന്ന് എംബസിImage by brgfx on Freepik
Updated on

അബുദാബി: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകാൻ അബുദാബി ഇന്ത്യൻ എംബസി സൗകര്യമൊരുക്കുന്നു. മുൻകൂട്ടി അനുവാദം വാങ്ങാതെ അബുദാബി എമിറേറ്റിലെ അൽ റീം,മുസഫ,അൽ ഐൻ എന്നിവിടങ്ങളിലെ ബിഎൽഎസ് കേന്ദ്രങ്ങളിൽ യാത്രാ രേഖകൾ ലഭിക്കുന്നതിന് അപേക്ഷ നൽകാം.

അബുദാബി ഇന്ത്യൻ എംബസ്സിയിൽ നിന്ന് നേരിട്ട് എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങാനും അവസരമുണ്ട്. ബിഎൽഎസിൽ അപേക്ഷ നൽകി 24 മണിക്കൂറിനകം എംബസ്സിയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും.

വൈകീട്ട് 4 മുതൽ 6 വരെയാണ് സമയം. വിവരങ്ങൾക്ക് എംബസിയിൽ വിളിക്കേണ്ട നമ്പർ: 0508995583

UAE visa amnesty: Indian embassy to issue emergency certificate
യുഎയിൽ പൊതുമാപ്പ് സെപ്റ്റംബർ 1 മുതൽ; വിശദാംശങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

Trending

No stories found.

Latest News

No stories found.