ഫ്രാൻ‌സിൽ അറസ്റ്റിലായ പൗരന് നയതന്ത്ര കാര്യാലയത്തിൽ നിന്നുള്ള കോൺസുലാർ സേവനം ഉടൻ ലഭ്യമാക്കണം; ഫ്രഞ്ച് സർക്കാരിനോട് യുഎഇ

യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്യം അപകടത്തിലാണെന്ന് എക്സ് പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്ക് പ്രതികരിച്ചു
uae wanted immediately provide consular service from diplomatic office to uae national arrested in france
ഫ്രാൻ‌സിൽ അറസ്റ്റിലായ യുഎഇ പൗരനെ ഉടൻ നയതന്ത്ര കാര്യാലയത്തിൽ നിന്നുള്ള കോൺസുലാർ സേവനം ലഭ്യമാക്കണം; ഫ്രഞ്ച് സർക്കാരിനോട് യുഎഇ
Updated on

അബുദാബി: ഫ്രാൻ‌സിൽ അറസ്റ്റിലായ ടെലഗ്രാം സ്ഥാപകനും യുഎഇ പൗരനുമായ പവൽ ദുറോവിന് ഉടൻ നയതന്ത്ര കാര്യാലയത്തിൽ നിന്നുള്ള കോൺസുലാർ സേവനം ലഭ്യമാക്കണമെന്ന് യുഎഇ ഫ്രഞ്ച് സർക്കാരിനോട് അഭ്യർഥിച്ചു. ദുറോവിന് എതിരായ കേസ് സംബന്ധിച്ച നടപടികൾ നിരീക്ഷിക്കുകയാണെന്നും യുഎഇ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നതും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതും രാജ്യത്തിന്‍റെ മുൻഗണനയിൽ പെടുന്ന കാര്യങ്ങളാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

ദുറോവിന്‍റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് റഷ്യയും ആവശ്യപ്പെട്ടു. പാരിസിലെ റഷ്യൻ എംബസി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹത്തിന്‍റെ മോചനത്തിന് പാശ്ചാത്യ സർക്കാരിതര സംഘടനകൾ ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്യം അപകടത്തിലാണെന്ന് എക്സ് പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്ക് പ്രതികരിച്ചു.യൂറോപ്യൻ യൂണിയൻ നിയമങ്ങളെ മാനിക്കുന്നുവെന്ന് ടെലഗ്രാം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.എന്നാൽ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങളൊന്നും പ്രസ്താവനയിൽ ഇല്ല. ശനിയാഴ്ചയാണ് ടെലഗ്രാം സ്ഥാപകനും സി ഇ ഒ യുമായ പവൽ ദുറോവിനെ പാരിസിലെ ലെ ബോഗോട്ട് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.ദുറോവിന് ഒന്നിലധികം രാജ്യങ്ങളിൽ പൗരത്വമുണ്ട്.

Trending

No stories found.

Latest News

No stories found.